22 December Sunday
അന്ന് 29.75 മെഗാവാട്ട്

ഇന്ന് 110

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

 സർക്കാർ ഫലപ്രദമായി ഇടപെട്ടാൽ സംസ്ഥാനത്തെ ഊർജ പ്രതിസന്ധിക്ക്‌ വലിയ പരിഹാരമാകുമെന്ന്‌ കണക്കുകൾ. 2011 മുതൽ  2016 വരെയുള്ള യുഡിഎഫ്‌ ഭരണത്തിൽ സംസ്ഥാനത്ത്‌  ഉൽപ്പാദിപ്പിച്ചത്‌ 29.75 മെഗാവാട്ട്‌ വൈദ്യുതി മാത്രമെങ്കിൽ എൽഡിഎഫ്‌ ഭരണത്തിലെ ഉൽപ്പാദനം 110 മെഗാവാട്ട്‌. മാത്രമല്ല, 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണം കമീഷനിങ്ങിന്‌ സജ്ജമായിക്കഴിഞ്ഞു. പീച്ചി 1.25, വിലങ്ങാട്‌ 7.5, ചിമ്മിണി 2.5, ആടിയൻപാറ 3.5 എന്നിങ്ങനെ മെഗാവാട്ടാണ്‌ യുഡിഎഫ്‌ ഭരണത്തിൽ ഉൽപ്പാദനം.

അതേസമയം 2016 മുതൽ ഇതുവരെ സംസ്ഥാനത്ത്‌ 110 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി. 
വെള്ളത്തൂവൽ 3.6, പെരിങ്ങൽകുത്ത്‌ 0.11, പെരുന്തേനരുവി ആറ്, കക്കയം മൂന്ന്, ചാത്തൻകോട്ടുനട ആറ്, അപ്പർകല്ലാർ രണ്ട്, പെരുവണ്ണാമൂഴി ആറ്, തൊട്ടിയാർ 40 മെഗാവാട്ടും കൂടാതെ സ്വകാര്യ പദ്ധതികളായ പത്താൻകയം എട്ട്, അരിപ്പാറ 4.5, ആനക്കാംപൊലിൽ എട്ട്, മുക്കുടം 4.5 മെഗാവാട്ട്‌ എന്ന ക്രമത്തിലുമാണ്‌ വൈദ്യുതി ഉൽപ്പാദനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top