17 November Sunday

വേണം വേഗം, ഫലപ്രദ ഇടപെടലും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
ഇടുക്കി
ജലവൈദ്യുത പദ്ധതിയുടെ അനന്തസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും ഊർജ പ്രതിസന്ധി പരിഹരിക്കാനും പൊതുസഹകരണവും വകുപ്പുകളുടെ ഏകോപനവും അനിവാര്യമാണെന്ന പൊതു അഭിപ്രായം ഉയരുന്നു. തടസ്സങ്ങൾനീക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശക്തമായ ഇടപെടലും അനിവാര്യം. പദ്ധതികൾ പൂർത്തിയാക്കുന്നതിലുള്ള വൈകൽ കൂടുതൽ ചെലവിലേക്കും നഷ്ടത്തിലേക്കും വഴിവയ്‌ക്കും. നിർമാണസാമഗ്രികളുടെ വില അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിശ്‌ചയിക്കപ്പെട്ട സമയത്തിനകം പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്‌. ഭരണപരമായ ഫലപ്രദ ഇടപെടൽ പ്രധാനമെന്ന്‌ തൊട്ടിയാർ പദ്ധതി വെളിപ്പെടുത്തുന്നു. യുഡിഎഫ്‌ ഭരണകാലത്ത്‌ താളംതെറ്റിയ പദ്ധതിയാണ്‌ ഭരണമാറ്റത്തോടെ കാര്യക്ഷമതയോടെ ഇടപെട്ട്‌ പൂർത്തിയാക്കി 40 മെഗാവാട്ട്‌ യാഥാർഥ്യമാക്കിയത്‌. തൊട്ടിയാർ പദ്ധതി പൂർത്തിയാക്കാൻ 15 വർഷമെടുത്തു. സ്ഥലം ഏറ്റെടുപ്പിലെ കാലതാമസം, ടെൻഡർ നടപടികളുടെ ഇഴയൽ, കരാർ ഏറ്റെടുത്തശേഷം പ്രവർത്തികളുടെ വൈകിപ്പിക്കൽ തുടങ്ങിയവ പദ്ധതികൾ വൈകാൻ കാരണമാകുന്നുണ്ട്‌. ജലവൈദ്യുത പദ്ധതി യഥാസമയം പൂർത്തിയാക്കാൻ സിവിൽ ഹൈഡ്രോമെക്കാനിക്കലും ഇലക്‌ട്രോ മെക്കാനിക്കൽ ജോലികളും മെച്ചപ്പെട്ട കമ്പനികൾക്ക്‌ നൽകണമെന്നതും കൂടുതൽ കരാറുകാരെ ഏൽപ്പിക്കുന്നത്‌ പദ്ധതി ഇഴയാൻ കാരണമാകുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. വലിയ കമ്പനികൾക്ക്‌ കൂടുതൽ നിർമാണ സാമഗ്രികളും മറ്റ്‌ ഉപകരണങ്ങളും ഉണ്ടാകും. വേഗത്തിൽ ജോലികൾ പൂർത്തിയാക്കാനാവും. സമയത്ത്‌ നിർമാണം തുടങ്ങാനാകാതെ വരുമ്പോഴാണ്‌ വീണ്ടും വീണ്ടും ടെൻഡർ വിളിക്കേണ്ടിവരുന്നത്‌. കരാർ ലഭിക്കാനായി ടെൻഡർ തുക കുറയ്‌ക്കുന്നതും പ്രശ്‌നമാകുന്നുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top