19 December Thursday
ബാലാവകാശ സംരക്ഷണ വാരാചരണം

‘പൂമരത്തണലിൽ’ ഇത്തിരിനേരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി മലങ്കര ചിൽഡ്രൻസ് പാർക്കിൽ നടന്ന പൂമരത്തണലിൽ പരിപാടിയിൽ കലക്ടർ വി വിഗ്നേശ്വരി കുട്ടികൾക്കൊപ്പം

തൊടുപുഴ
വനിതാ ശിശുവികസന വകുപ്പ്  ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്‌ ബാലാവകാശ സംരക്ഷണ വാരാചരണം സംഘടിപ്പിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾ കലക്ടർ വി വിഗ്നേശ്വരിയുമായി സംവാദം നടത്തി. മുട്ടം മലങ്കര ചിൽഡ്രൻസ് പാർക്കിൽ നടന്ന ‘പൂമരത്തണലിൽ’ പരിപാടിയിൽ 80 ഓളം കുട്ടികൾ പങ്കെടുത്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗമായ അഡ്വ. ജെ അനിൽ അധ്യക്ഷനായി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി എൻ  രഹന, എബ്രഹാം, എം എൻ പുഷ്പലത,  ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി ഐ നിഷ,  പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്, സോഷ്യൽ വർക്കർ അമലു മാത്യു എന്നിവരും കുട്ടികളുമായി സംവദിച്ചു. കലക്ടർ കുട്ടികൾക്കൊപ്പം പാടുകയും നൃത്തംചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ബുധനാഴ്‌ചവരെയാണ്‌ വാരാചരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top