22 December Sunday
കാർ തകർത്തു

ചിന്നക്കനാലിൽ വീണ്ടും 
ചക്കക്കൊമ്പന്റെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ചിന്നക്കനാലിൽ കാട്ടാന 
കാർ തകർത്തനിലയിൽ

 

 
ശാന്തൻപാറ
ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. നിർത്തിയിട്ടിരുന്ന കാർ തകർത്തു. ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന ചിന്നക്കനാൽ സ്വദേശി മണിയുടെ കാറാണ്‌ തകർത്തത്‌. ചൊവ്വാ രാത്രി 11 നായായിരുന്നു ആക്രമണം. കൊമ്പുകൊണ്ട് കുത്തി കാറിന്റെ മുൻഭാഗത്ത് ചില്ല് പൊട്ടി.  ഒരുമാസം മുമ്പാണ് കാർ വാങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ചേർന്ന് ആനയെ അരമണിക്കൂറിനുള്ളിൽ ടൗണിൽനിന്ന് തുരത്തി. കാറിൽ ആളുകളില്ലാതിരുന്നതിനാൽ മറ്റ്‌ അപകടമുണ്ടായില്ല. ചിന്നക്കനാൽ വിലക്കുഭാഗത്ത് ഭീതിപരത്തിയ ആനയെ ആർആർടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു. കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. കാട്ടാന ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top