24 December Tuesday
ആഗോളവൽക്കരണം

കോൺഗ്രസ്‌ മറക്കരുത്‌ തോട്ടംതൊഴിലാളികൾ 
ചികിത്സ കിട്ടാതെ മരിച്ച കാലം

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2024

പട്ടുമല എസ്റ്റേറ്റ്

 
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രഹസനസമരം നടത്തുന്ന കോൺഗ്രസ്‌ മറക്കരുത്‌ തോട്ടം തൊഴിലാളികൾ ചികിത്സകിട്ടാതെ മരിച്ചകാലം. 1991 ലെ നരസിംഹറാവു ഗവൺമെന്റിന്റെ ആഗോളവൽക്കരണം നയങ്ങളെ തുടർന്നാണ്‌ പീരുമേട്ടിലെ തോട്ടങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടിയത്‌. തൊഴിലാളികളുടെ കൂട്ടമരണങ്ങൾക്ക് ഉത്തരവാദികളായ കോൺഗ്രസ് ആണ് ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആശുപത്രിയുടെ വിഷയത്തിൽസമരം നടത്തുന്നത്. യുഡിഎഫ് ഭരണത്തിൽ ഗ്രൂപ്പ് ആശുപത്രികളും ഡിസ്‌പൻസറികളും ഉൾപ്പെടെ 20 ലധികം ചികിത്സാ കേന്ദ്രങ്ങളാണ് പീരുമേട്ടിൽ മാത്രം അന്ന്‌ പൂട്ടിയത്. ആർബിടിയുടെ ഗ്രാമ്പി ഗ്രൂപ്പ് ആശുപത്രി, ഡിസ്‌പൻസറികളായ മഞ്ചുമല, പശുമല, തേങ്ങാക്കൽ, തങ്കമല, നെല്ലിമല, പാമ്പനാർ, മൗണ്ട്, കോഴിക്കാനം, പീരുമേട് ടീ കമ്പനിയുടെ വുഡ്‌ലാൻസ് ഗ്രൂപ്പ് ആശുപത്രി, കൊടുവാക്കരണം, ലാഡ്രം എസ്‌റ്റേറ്റ്, ഗ്ലെൻമേരി, ലക്ഷ്‌മി കോവിൽ, ചിദംബരം, വാഗമൺ ടീ ഗാർഡൻ തുടങ്ങിയ ഡിസ്പൻസറികൾ, കോട്ടമല ഗ്രൂപ്പ് ആശുപത്രി, ബോണാമി ടീ എസ്റ്റേറ്റ് ഡിസ്‌പൻസറി, പുള്ളിക്കാനം, ചുരക്കുളം എസ്‌റ്റേറ്റ് ഡിസ്പൻസറികൾ എന്നിവയാണ് യുഡിഎഫ്കാലത്ത് അടച്ചുപൂട്ടിയത്. ഇതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് പീരുമേട് താലൂക്ക് ആശുപത്രി, വണ്ടിപ്പെരിയാർ സിഎച്ച്സി, സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടിവന്നു. ചികിത്സ ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങളെയും സഹപ്രവർത്തകരെക്കുറിച്ചോർത്ത് കുടുംബാംഗങ്ങൾ ഇപ്പോഴും വിതുമ്പുകയാണ്. 
സിഐടിയു നേതൃത്വത്തിൽ അന്ന്‌ സമരം നടത്തി. വിഎസ് സർക്കാർ അധികാരത്തിലേറിയതോടെയാണ് തോട്ടങ്ങൾ ഒന്നൊന്നായി തുറക്കുകയും ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത്‌. സംസ്ഥാനത്ത് പലഘട്ടങ്ങളിലായി യുഡിഎഫ് അധികാരത്തിൽ എത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിൽ 15 വർഷം ഭരിച്ചപ്പോഴും കാര്യമായി നടപ്പാക്കിയില്ല. 
തോട്ടംപ്രതിസന്ധിയെതുടർന്ന്‌ സിഐടിയു മുൻകൈയെടുത്ത് ട്രേഡ് യൂണിയനുകളുടെ ഐക്യസമരം തുടങ്ങി. വഴിതടയലും തിരുവനന്തപുരത്തേക്ക് പട്ടിണി മാർച്ചും നടത്തി. തുടർന്ന് സർക്കാർ ഇടപെട്ട് പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി രൂപീകരിച്ചത്.  ഇതിന്റെഭാഗമായി സഞ്ചരിക്കുന്ന ആശുപത്രികൾ തോട്ടങ്ങളിൽ ആഴ്‌ചയിൽ എത്തി ചികിത്സ നൽകുന്ന സ്ഥിതിയുണ്ടായി. തോട്ടങ്ങൾക്കൊപ്പം അടച്ചുപൂട്ടിയ ആശുപത്രികളും ഒന്നൊന്നായി പ്രവർത്തിച്ചുതുടങ്ങി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top