ഇടുക്കി
ജില്ലയിൽ അതിതീവ്രമഴയിലും കാറ്റിലും വ്യാപകനാശം. മാങ്കുളത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ആകെ 23 വീടുകളാണ് തകർന്നത്. നിരവധി വീടുകളുടെ സംരക്ഷണ ഭിത്തിയിടിഞ്ഞു. മരംവീണ് ലക്ഷങ്ങളുടെ കൃഷിനാശമാണുണ്ടായത്.
ബുധനാഴ്‌ച പുലർച്ചെ മാങ്കുളം താളുങ്കണ്ടംകുടിയിൽ കൈത്തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഊരുമൂപ്പൻ സുരേഷ് മണിയുടെ മകൻ സുനീഷ് സുരേഷ് (21) മരിച്ചു. ജില്ലയിൽ ശരാശരി 57.06 മില്ലിമീറ്റർ മഴ ലഭിച്ചു. യഥാക്രമം ദേവികുളം 86.4, പീരുമേട് 58, തൊടുപുഴ 41, ഉടുമ്പൻചോല 29.8, ഇടുക്കി 72.08 എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഉടുമ്പൻചോലയിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.
2 ദുരിതാശ്വാസ ക്യാമ്പുകൾ
ഇടുക്കി
മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് പുരുഷൻമാരും 21 സ്ത്രീകളും നാല് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ഉടുമ്പൻചോല പാറത്തോട് ലക്ഷ്മിനഗർ മണിരാജയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. ഭാര്യയും മൂന്ന് മക്കളും ഉൾപ്പെടുന്ന കുടുംബത്തെ പാറത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..