21 December Saturday
ആറന്മുള വള്ളസദ്യയുണ്ട്‌ ഐതിഹ്യവഴിയേ

യാത്രയൊരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024
തൊടുപുഴ
ആറന്മുള വള്ളസദ്യയുണ്ടും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവുംനടത്തി ഐതിഹ്യ വഴിയേ ഒരു യാത്ര. യാത്രയൊരുക്കുന്നത്‌  കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലാണ്‌. വനവാസകാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളക്ഷേത്രങ്ങൾ സന്ദർശിക്കാനും ആറന്മുള കണ്ണാടിയുടെ നിർമാണം കാണാനുമുള്ള അവസരമൊരുക്കുകയാണ്‌ തൊടുപുഴയിലെ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം. 
 തൃചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം,  തൃപ്പുലിയൂർ ക്ഷേത്രം, തിരുവൻവണ്ടൂർ ക്ഷേത്രം, തൃക്കൊടിത്താനം, ആറന്മുള ക്ഷേത്രം എന്നിവയും കുന്തിദേവി ആരാധിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിച്ച മുതുകുളം ദേവി ക്ഷേത്രവും പഞ്ചപാണ്ഡവർ പണികഴിപിച്ച പൂർത്തിയാക്കാനാകാത്ത കവിയൂർ ഗുഹാക്ഷേത്രവും  സന്ദർശിക്കാം. 
 ആറന്മുളയിലെത്തി പ്രസിദ്ധമായ വള്ളസദ്യയും കഴിച്ച് പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിർമാണവും കണ്ട് മടങ്ങാൻ ലഭിക്കുന്ന അവസരം. 21 രാവിലെ അഞ്ചിന്‌ തൊടുപുഴയിൽനിന്നും പുറപ്പെടുന്ന ഈ യാത്രയ്ക്ക് വള്ളസദ്യയുടെ ചാർജ്‌ ഉൾപ്പെടെ 1040 രൂപയാണ്. രാവിലെ 10 മണി മുതൽ 4.30 വരെ തൊടുപുഴ ഡിപ്പോയിൽ എത്തി സീറ്റുകൾ ബുക്ക് ചെയ്യാം. 50 സീറ്റുകൾ മാത്രം.  ഫോൺ: 83048 89896, 9744910 383, 6051 92092

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top