26 December Thursday

കുടിവെള്ളത്തിൽ 
തുരിശ് കലക്കി 
മീൻപിടിത്തം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023
മൂലമറ്റം
മൂലമറ്റം പവർഹൗസിൽ ജനറേറ്റർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുറന്തള്ളുന്ന അളവുകുറഞ്ഞതോടെ തുരിശ്‌ കലക്കിയുള്ള മീൻപിടുത്തം തുടങ്ങി. രാവിലെ ഒരു ജനറേറ്റർ മിക്കവാറും ദിവസങ്ങളിൽ പ്രവർത്തിക്കുകയുള്ളു. ഈ സമയം കനാലിൽ മീൻ പിടിക്കാനായി എത്തുന്നവർ കനാലിന് കുറുകെ ഒടക്ക് വലകൾ സ്ഥാപിച്ച് മീൻ പിടിക്കുന്നത്‌. മീനുകളെ ഇളക്കി കൂട്ടത്തോടെ വലയിലെത്തിക്കാൻ പൊത്തുകളിൽ തുരിശ് പോലുള്ള കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്‌. ഇവർ അശുദ്ധമാക്കുന്ന വെള്ളമാണ്‌ ആയിരക്കണക്കിന് കുടുംബങ്ങൾ കുടിക്കാനെടുക്കുന്നത്‌. 
 പവർഹൗസിൽനിന്നുള്ള ഓപ്പൺ കനാൽ ആരംഭിക്കുന്നിടത്ത്‌ തന്നെ നാല് കുടിവെള്ളപദ്ധതികളുടെ പമ്പിങ് സ്റ്റേഷനുകളുണ്ട്‌.  മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ നിരവധി കുടിവെള്ള പദ്ധതികളിലൂടെ ലഭിക്കുന്നത്‌ ഇപ്പോൾ മലിനജലമാണ്‌. മീൻ പിടിക്കാൻ കീടനാശിനിയിടുന്ന സമൂഹവിരുദ്ധരെ പിടികൂടണമെന്ന ആവശ്യം ശക്തമായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top