26 December Thursday
പീരുമേട് ഏരിയ ഓവറോൾ ചാമ്പ്യന്മാർ

കനൽ കലാവേദി ജില്ലാ കലോത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023
തൊടുപുഴ
എൻജിഒ യൂണിയൻ കലാ കായിക വിഭാഗമായ കനൽ കലാവേദി ജീവനക്കാരുടെ ജില്ലാ കലോത്സവം നടത്തി. നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌ക്കാർ ജേതാവുമായ മോബിൻ മോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ്‌ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും കൺവീനർ സജിമോൻ ടി മാത്യു നന്ദിയും പറഞ്ഞു.
  അടിമാലി ഗവ. ഹൈസ്കൂളിൽ സജീകരിച്ച വിവിധ വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ജില്ലയിലെ ഒമ്പത്‌ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച്‌ മുന്നൂറിലധികം പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ 57 പോയിന്റ് നേടി പീരുമേട് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 52 പോയിന്റ്  നേടി തൊടുപുഴ വെസ്റ്റ്‌ ഏരിയ രണ്ടാംസ്ഥാനവും 46 പോയിന്റ് നേടി അടിമാലി ഏരിയ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top