26 December Thursday

വട്ടവടയിൽ ഉപജാഥ തുടങ്ങി പുതുമുന്നേറ്റമായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

അഡ്വ. എ രാജ എംഎൽഎ ക്യാപ്റ്റനായ ഉപജാഥ വട്ടവട കോവിലൂരിൽ എം എം മണി എംഎൽഎ പതാക കെെമാറി ഉദ്ഘാടനംചെയ്യുന്നു

 മൂന്നാർ 

‘പുതിയ ഇടുക്കി, പുതുമുന്നേറ്റം, എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സെക്രട്ടറി സി വി വർഗീസ്‌ ക്യാപ്‌റ്റനായ ജനകീയ വിജയ സന്ദേശ യാത്രയുടെ മേഖലാ ഉപജാഥ അനശ്വര രക്തസാക്ഷി അഭിമന്യൂവിന്റെ നാട്ടിൽനിന്നും പര്യടനം തുടങ്ങി. അഡ്വ. എ രാജ എംഎൽഎ ക്യാപ്റ്റനായ ഉപജാഥ വട്ടവട കോവിലൂരിൽ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.  ചിലന്തിയാർ ലോക്കൽ സെക്രട്ടറി എൻ വിജയകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി,  മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലഷ്മണൻ, ആർ ഈശ്വരൻ, സുശീല അനന്ദ്, പി കുമാരസ്വാമി, ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകളുൾപ്പെടെ നൂറ്ക്കണക്കിന് ആളുകൾ പങ്കെടുത്തു. ജാഥ ബുധനാഴ്ച കാന്തല്ലൂരിൽനിന്ന് ആരംഭിച്ച് കീഴാന്തൂർ, പയസ്സ് നഗർ, കോവിൽക്കടവ്, ബാബു നഗർ, മറയൂർ ടൗൺ എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പയസ്സ് നഗറിൽ സമാപിക്കും. സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top