ചെറുതോണി
അശാസ്ത്രീയമായിരുന്ന ഹെൽത്ത്ബ്ലോക്ക് സംവിധാനം പുനക്രമീകരിച്ച് റവന്യു ബ്ലോക്കുകളാക്കിയത് ആരോഗ്യ മേഖലയുടെ പ്രവൃത്തികൾക്ക് ശക്തിപകരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 15 –ാം ധനകാര്യ കമീഷന്റെ ശുപാർശ പ്രകാരം സർക്കാർ ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗത്തിനും മറ്റ് ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിനും റവന്യു ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യകേന്ദ്രങ്ങളെ പുനക്രമീകരിക്കണം. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത്ബ്ലോക്കുകൾ പുനക്രമീകരിച്ചത്.
നേരത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഉദ്യോഗസ്ഥരുടെ അവലോകന യോഗം തൊടുപുഴ ബ്ലോക്കിന് കീഴിൽ മുട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലായിരുന്നു. വാത്തിക്കുടി കുടുംബാരോഗ്യകേന്ദ്രം ഉപ്പുതറയുടെ കീഴിലായിരുന്നു. ഇത് മാറ്റി പഞ്ചായത്തുകളുടെ നിയമപ്രകാരം തിരിച്ചിട്ടുളള അതത് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാക്കി മാറ്റി. ഇതിനെയാണ് ചില സമൂഹിക ആരോഗ്യകേന്ദ്രങ്ങളെ തരംതാഴ്ത്തി എന്നനിലയിൽ തെറ്റായ പ്രചാരണം നടത്തുന്നത്. ശരിയായ സാമൂഹിക നിരീക്ഷണം വകുപ്പ്തല ഏകോപനം വിഭവസമാഹരണം തുടങ്ങിയ മേഖലകളിൽ ഹെൽത്ത് ബ്ലോക്ക് സംവിധാനം സങ്കീർണമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചതെന്ന് സി വി വർഗീസ് പറഞ്ഞു.ചെറുതോണി, ഹെൽത്ത്ബ്ലോക്ക്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..