22 December Sunday

സഹോദയ സിബിഎസ്ഇ സ്‌കൂൾ കലോത്സവത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
മരങ്ങാട്ടുപിള്ളി 
സഹോദയ സിബിഎസ്ഇ സ്‌കൂൾ കലോത്സവം ‘സർഗസംഗമം' ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളിൽ വ്യാഴാഴ്ച തുടങ്ങും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 120 വിദ്യാലയങ്ങളിൽ നിന്നു ആറായിരത്തിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന മേള മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോട്ടയം സഹോദയ പ്രസിഡന്റ്‌ ബെന്നി ജോർജ് അധ്യക്ഷനായി. സംവിധായകൻ ലാൽജോസ് മുഖ്യാതിഥിയായി, ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. മോൻസ് ജോസഫ് എംഎൽഎ വയനാട് ദുരന്തബാധിതയായ ജിതികപ്രേമിന് പ്രത്യേക ആദരവും നൽകി. ലേബർ ഇന്ത്യ ചെയർമാൻ ജോർജ്കുളങ്ങര രചിച്ച പ്ലാവ് എന്ന പുസ്തകം എംഎൽഎ പ്രകാശിപ്പിച്ചു.
ആദ്യദിനത്തിൽ 20 വേദികളിലായി 41 മത്സരയിനങ്ങൾ നടന്നു. സർഗസംഗമം ജനറൽ കൺവീനർ സുജ കെ ജോർജ്, രാജേഷ് ജോർജ് കുളങ്ങര, സഹോദയ വർക്കിങ് പ്രസിഡന്റ്‌ ഫാ. ഷിജു പറത്താനം, സഹോദയ ട്രഷറർ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി സി ആർ കവിത എന്നിവർ സംസാരിച്ചു. മത്സരം ശനിയാഴ്ച സമാപിക്കും.
സഹോദയ സിബിഎസ്ഇ സ്‌കൂൾ കലോത്സവം ‘സർഗസംഗമം' ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളിൽ വ്യാഴാഴ്ച തുടങ്ങും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top