ശാന്തൻപാറ
കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീട് തകർന്നു. പാറത്തോട് മേട്ടക്കിൽ മണികണ്ഠന്റെ വീടാണ് പൂർണമായി തകർന്നത്.
ബുധൻ രാത്രിയോടെയാണ് അപകടം. ശബ്‌ദം കേട്ടതിനെത്തുടർന്ന് കുടുംബം വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് പി ജെ സജികുമാർ സ്ഥലം സന്ദർശിച്ചു. മണികണ്ഠനും ഭാര്യ സരസ്വതിയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..