അടിമാലി
അടിമാലി –കുമളി ദേശീയപാതയിൽ കല്ലാർകുട്ടി സമീപം കത്തിപ്പാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പാതയോരത്തുനിന്ന് മണ്ണിടിഞ്ഞ് വൻമരം കടപുഴകി റോഡിലേക്ക് പതിക്കുകയായിരുന്നു. സംഭവസമയത്ത് റോഡിൽ വാഹനങ്ങളും കാൽനടയാത്രികരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മണ്ണിടിച്ചിൽ ഉണ്ടായ ഉടൻ പ്രദേശവാസികളും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മരംമുറിച്ചു നീക്കി. അരമണിക്കൂറോളം സമയത്തെ തടസ്സത്തിന്ശേഷം ഗതാഗതം പുനസ്ഥാപിച്ചു. കത്തിപ്പാറ മുതൽ പനംകുട്ടി വരെയുള്ള ഭാഗത്ത് നിരവധി ഇടങ്ങളിൽ റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി. വലിയപാറകൾ റോഡിൽ തങ്ങി നിൽക്കുന്ന സ്ഥിതിയാണ്. അടിമാലി മേഖലയിൽ കനത്ത മഴയാണ് തുടരുന്നത്. അടിമാലി ടൗണിനു സമീപം അപ്സരക്കുന്നിൽ എൽദോസിന്റെ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞും, പിൻവശത്ത് മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..