04 December Wednesday

കേരളം നെഞ്ചേറ്റിയ അമ്മയ്ക്ക് എസ്എഫ്ഐ വനിത സബ് കമ്മിറ്റിയുടെ സ്നേഹാദരം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024
ചെറുതോണി
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതബാധിതരായ 'ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ' എന്ന് സോഷ്യൽ മീഡിയയിൽ കമന്റ്ചെയ്ത് കേരളം നെഞ്ചേറ്റിയ അമ്മയ്ക്ക്, ഇടുക്കി മെഡിക്കൽ കോളേജിലെ എസ്എഫ്ഐ വനിത സബ്  കമ്മിറ്റി സ്നേഹാദരം നൽകി.
 ഉപ്പുതറ സ്വദേശിയായ സജിന്‍ പാറേക്കരയുടെ ഭാര്യ ഭാവനയാണ് തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം വയനാട്ടിലെത്തി ദുരിതബാധിതരുടെ കുഞ്ഞുങ്ങൾക്കും സ്നേഹാമൃതം പകർന്നത്. ഇതറിഞ്ഞ് മറ്റിടങ്ങളിൽനിന്ന് വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് കരുതലായി അമ്മമാരെത്തിയിരുന്നു.
ഞായറാഴ്ച ഉപ്പുതറയിലെ വീട്ടിലെത്തി വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനർ ഹരിപ്രിയ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഹരികൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് സനന്ദ്, കോളേജ് യൂണിയൻ ചെയർമാൻ പ്രണവ് എന്നിവർ നേരിട്ടെത്തി ഭാവനയ്ക്ക് സ്നേഹാദരം കെെമാറിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top