ശാന്തൻപാറ
അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻചാരായവേട്ട, ഒരാൾ പിടിയിൽ. വട്ടപ്പാറ പാറക്കൽ അരുൺ(28 )ആണ് പിടിയിലായത്. നർക്കോട്ടിക്ക് സ്ക്വാഡ് അസി. ഇൻസ്പെക്ടർ എൻ കെ ദിലീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓണവിപണി ലക്ഷ്യമിട്ട് തയാറാക്കിയ വൻ ചാരായശേഖരം പിടികൂടിയത്.
വട്ടപ്പാറ മേഖലയിലെ ഉൾവനത്തിലാണ് ചാരായം വാറ്റുന്നതായി സൂചന ലഭിച്ചത്. അരുണിനെ കൂടാതെ ചിലപ്രതികളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പ് ഓണക്കാലത്ത് മദ്യം, ചാരായം, കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ കച്ചവടവും ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കർശനമായ നിയമനടപടികളാണ് സ്വീകരിക്കുന്നത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എം സുരേഷ്, അബ്ദുൾ ലത്തീഫ്, യദുവംശരാജ്, ധനിഷ് പുഷ്പചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർ സിമി ഗോപി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..