മൂന്നാർ
ഹൈ ഓൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെന്ററിൽ നടന്ന റെയ്ൻ 40 ഫുട്ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ് ജോതാക്കളായി. പള്ളൂരുത്തി സെല്‍റ്റ എഫ്സി രണ്ടാംസ്ഥാനവും ഗൂഡാര്‍വിള എഫ്സി മൂന്നാമതുമെത്തി. ഗ്രീന്‍സ് മൂന്നാര്‍ സംഘടിപ്പിച്ച മത്സരം അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനംചെയ്തു. ഡിവൈഎസ്‍പി അലക്‍സ് ബേബി സമ്മാനങ്ങള്‍ നല്‍കി. സെൽറ്റ എഫ്സിയിലെ അക്ഷയ് കൃഷ്ണനാണ് മികച്ച ഗോൾകീപ്പർ. മൂന്നാർ എൻജിനിയറിങ് കോളേജിലെ ആർ അനീഷാണ് മികച്ച ഷൂട്ടര്‍. ഗ്രീൻസ് മൂന്നാർ പ്രസിഡന്റ് ബിജു മാത്യൂ, സെക്രട്ടറി സാജു ജോസഫ്, ട്രഷറർ ഷിബു ശങ്കരത്തിൽ, കൺവീനർ ലിജി ഐസക്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ഭവ്യ, സജി ഗ്രീൻലാന്‍ഡ്, വിനോദ്, അജയകുമാർ എന്നിവർ സംസാരിച്ചു. മൂന്നാറിലെ മൺസൂൺ ടൂറിസം പരിപോഷിപ്പിക്കാനും സഞ്ചാരികളെ ആകർഷിക്കാനുമാണ് മത്സരം സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..