23 December Monday
സന്ദര്‍ശകരുടെ തിരക്ക്

അഞ്ചുരുളി അടിപൊളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

അഞ്ചുരുളിയിലെത്തിയ സന്ദർശകർ

കട്ടപ്പന
ഓണാവധിക്കാലത്ത് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ. ഇടുക്കി ടൂറിസം സർക്യൂട്ടിലെ മറ്റ് സ്ഥലങ്ങൾക്കൊപ്പം സന്ദർശകരുടെ ഇഷ്ടയിടമായി അഞ്ചുരുളിയും മാറിക്കഴിഞ്ഞു. പ്രതിദിനം ആയിരത്തിലേറെ പേരാണ് ഓണക്കാലത്ത് ഇവിടെയെത്തിയത്. ഇതോടെ വ്യാപാര മേഖലയും ഉണർന്നു. ഇരട്ടയാർ ഡൈവേർഷൻ ഡാമിൽനിന്ന് വെള്ളം ഇടുക്കി ജലാശയത്തിലേക്ക് എത്തുന്ന തുരങ്കവും അണക്കെട്ടിന്റെ വിദൂരക്കാഴ്ചകളുമാണ് അഞ്ചുരുളിയെ പ്രിയങ്കരമാക്കുന്നത്. മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചാണ് ആളുകൾ മടങ്ങുന്നത്. കാലവർഷം ശക്തമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഓണക്കാലത്ത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ മഴ ശമിക്കുകയും നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ സന്ദർശകർ കൂടുതലായി എത്തിത്തുടങ്ങി. ഇവിടുത്തെ ചെറുകിട വ്യാപാര മേഖലയ്ക്കും ഉണർവായി. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാക്രമീകരണവും ഒരുക്കിയാൽ സഞ്ചാരികൾ കൂടുതലായി എത്തും. വാച്ച്മാന്റെ സേവനം ഏർപ്പെടുത്താൻ കാഞ്ചിയാർ പഞ്ചായത്ത് നടപടി തുടങ്ങി.
ഗൂഗിളിലേത് തെറ്റായ വിവരം: നിയന്ത്രണമില്ല
അഞ്ചുരുളിയിൽ സന്ദർശനത്തിന് നിയന്ത്രണമുണ്ടെന്ന് ഗൂഗിളിൽ തെറ്റായ വിവരം. രാവിലെ ഒമ്പത് മുതൽ 11 വരെയും പകൽ മൂന്നുമുതൽ വൈകിട്ട് ആറുവരെയുമാണ് സന്ദർശന സമയമെന്നാണ് ഗൂഗിളിലുള്ളത്. എന്നാൽ സഞ്ചാരികൾക്ക് എപ്പോഴും ഇവിടം സന്ദർശിക്കാം. ആളുകൾ കൂടുതലായി എത്തുന്നത് പകൽ സമയങ്ങളിലാണ്. ഗൂഗിളിലെ തെറ്റായ വിവരം സംബന്ധിച്ച് പലരും പരാതിപ്പെട്ടു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top