ഏലപ്പാറ
ദേശാഭിമാനി പത്ര പ്രചാരണ കാമ്പയിൻ ഏലപ്പാറ ഏരിയയിൽ പുരോഗമിക്കുന്നു. പി ടി സൈമൺ ആശാൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം പ്രവർത്തനങ്ങൾ വിലയിരുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വാർഷിക വരിസംഖ്യ സ്വരൂപിച്ച് 23 ന് ഏലപ്പാറയിൽ രാവിലെ 10 ന് ജില്ലാ സെക്രട്ടറിക്ക് കൈമാറും.
കൊക്കയാർ, പെരുവന്താനം, കണയങ്കവയൽ, ഏന്തയാർ, ചീന്തലാർ, പശുപ്പാറ, മുപ്പത്തിയഞ്ചാം മൈൽ, വാഗമൺ, പുള്ളിക്കാനം, ചെമ്മണ്ണ്, ഏലപ്പാറ, വളകോട് എന്നീ ലോക്കൽ കമ്മിറ്റികളിൽ ഏരിയ കമ്മിറ്റി നിശ്ചയിച്ചു നൽകിയിട്ടുള്ള ക്വാട്ട പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു. ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉപ്പുതറ ലോക്കൽ കമ്മിറ്റിയുടെ ക്വാട്ട പൂർത്തിയാക്കിയ ലിസ്റ്റും പണവും സെക്രട്ടറി കെ കലേഷ് കുമാറിൽനിന്നും ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, ആർ തിലകൻ, ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ എന്നിവർ സംസാരിച്ചു.
കാർഷിക വികസന
ബാങ്ക് ജീവനക്കാർ
വരിക്കാരായി
ഏലപ്പാറ
പീരുമേട് താലൂക്ക് കാർഷിക ഗ്രാമവികസന സഹകരണ ബാങ്ക് ജീവനക്കാർ ദേശാഭിമാനി വരിക്കാരായി. ബുധൻ പകൽ രണ്ടിന് സെെമൺ ആശാൻ സ്മാരക മന്ദിരത്തിൽ ചേർന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. 21 ജീവനക്കാരാണ് വരിക്കാരായത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, ആർ തിലകൻ, സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..