22 December Sunday

കോണ്‍ഗ്രസിന്റെ കര്‍ഷക 
വിരുദ്ധതയ്‌ക്കെതിരെ യുവത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

 കട്ടപ്പന

സിഎച്ച്ആർ വിഷയത്തിൽ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കുകയും ചെയ്ത കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ബുധൻ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ യുവജനകൂട്ടായ്മ നടത്തും. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം ജെ മാത്യു, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, അഡ്വ. എ രാജ എംഎൽഎ, മുൻ എംപി ജോയ്സ് ജോർജ്, ജില്ലാ ട്രഷർ ബി അനൂപ് എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top