തൊടുപുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി തൊടുപുഴയിലും കട്ടപ്പനയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രകടനവും ധർണയും നടത്തി. തൊടുപുഴയിൽ കെഎസ്ടിഎ ഭവനിൽനിന്ന് പ്രകടനം ആരംഭിച്ചു. ആദായനികുതി ഓഫീസിന് മുന്നിൽ ധർണ കർഷകതൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യുട്ടീവംഗം വി വി മത്തായി ഉദ്ഘാടനംചെയ്‍തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവംഗം എ എം ഷാജഹാൻ, സംസ്ഥാന കമ്മിറ്റിയംഗം അപർണ നാരായണൻ, ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ എസ് സജി, ജോയിന്റ് സെക്രട്ടറി ആർ മനോജ് എന്നിവർ സംസാരിച്ചു.
കട്ടപ്പന ബിആർസി പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആർ സജി ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം രമേഷ്, ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ, ട്രഷറർ എം തങ്കരാജ്, ജോയിന്റ് സെക്രട്ടറിമാരായ എൻ വി ഗിരിജാകുമാരി, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. സമഗ്രശിക്ഷ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..