22 December Sunday

സിപിഐ എം മറയൂര്‍ ഏരിയ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024
മറയൂർ 
അഞ്ചുനാടിനെ ചെമ്പട്ടണിയിച്ച് സിപിഐ എം മറയൂര്‍ ഏരിയ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21, 22 തീയതികളില്‍ കോടിയേരി ബാലകൃഷ്‍ണൻ ന​ഗറില്‍(കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്ര ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി വി വർ​ഗീസ് ഉദ്ഘാടനംചെയ്യും.   വിവിധ ജാഥകള്‍ 20ന് വൈകിട്ട് ഏഴിന് സമ്മേളന ന​ഗറില്‍ സം​ഗമിക്കും.  
മണ്‍മറഞ്ഞ നേതാക്കളുടെ വസതികളില്‍നിന്നാണ് വിവിധ ജാഥകള്‍ ആരംഭിക്കുന്നത്. കെ മോഹനൻ ക്യാപ്‍റ്റനായുള്ള കൊടിമര ജാഥ ഡെയ്സി റാണി രാജേന്ദ്രന്റെ വസതിയിൽ ഏരിയ കമ്മറ്റിയഗം പി ടി മോഹൻദാസ് ഉദ്ഘാട്നംചെയ്യും. പി എം ലാലു ക്യാപ്റ്റനായുള്ള ദീപശിഖ ജാഥ കെ എൻ രാമകൃഷ്ണന്റെ വസതിയിൽ അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനംചെയ്യും. സി സുന്ദരത്തിന്റെ വസതിയിൽനിന്നും എസ് ശിവൻരാജ് ക്യാപ്റ്റനായുള്ള പതാകജാഥ ഏരിയ സെക്രട്ടറി വി സിജിമോൻ ഉദ്ഘാടനംചെയ്യും. കാജാ മൊയ്ദീന്റെ ഭവനത്തിൽനിന്നും ആരംഭിക്കുന്ന എസ് നാഗയ്യ ക്യാപ്റ്റനായുള്ള കപ്പിയും കയറും ജാഥ എ എസ് ശ്രീനിവാസൻ ഉദ്ഘാനംചെയ്യും. 22ന് വൈകിട്ട് പൊതുസമ്മേളനം കോടിയേരി ബാലകൃഷ്‍ണൻ ന​ഗറില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ എസ് ശിവൻരാജ്, കൺവീനർ എ എസ് ശ്രീനിവാസൻ, ട്രഷറർ എസ് നാഗയ്യ, രക്ഷാധികാരി അഡ്വ. എ രാജ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. 
കലാകായിക മത്സരങ്ങള്‍ 
സമ്മേളനത്തിന്റെ ഭാ​ഗമായി കൊക്കാബ് (ധ്രുവ നക്ഷത്രം) എന്ന പേരിൽ സംഘാടകസമിതി സംഘടിപ്പിച്ച കലോത്സവം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ചിത്രരചന, നടോടി നൃത്തം, കോലം ഇടൽ മത്സരം, കവിത പാരായണം, കഥാരചന ഉൾപ്പെടെ നിരവധി മത്സരങ്ങൾ നടന്നു. 136 പേർ സമ്മാനാർഹരായി. ക്രിക്കറ്റ്, കാൽപന്ത്, വനിതകളുടെ വടം വലി, കബഡി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top