കരുണാപുരം
പെയിന്റിങ് വര്‍ക്ക്ഷോപ്പിന്റെ മറവില്‍ സ്‍കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവും കൂട്ടാളിയും പിടിയില്‍. രാജാക്കണ്ടം പുളിക്കല്‍ പി എസ് ബിബിൻ, കൂട്ടാളി ചേറ്റുകുഴി പുത്തൻവീട്ടില്‍ മിഥുൻ എന്നിവരെയാണ് ഉടുമ്പൻചോല എക്‍സൈസ് അറസ്റ്റ്ചെയ്‍തത്. ചേറ്റുകുഴിയില്‍ ഇന്‍സ്‍പയര്‍ സ്‍പ്രേ പെയിന്റിങ് വര്‍ക്ക്ഷോപ്പ് നടത്തുകയാണ് ബിബിൻ. തമിഴ്നാട്ടിൽനിന്നെത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി വിദ്യാർഥികൾക്ക് വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ബിബിന്റെ നേതൃത്വത്തിലാണ് വില്‍പനയെന്ന് എക്‍സൈസ് പറഞ്ഞു. മുമ്പ് കമ്പംമെട്ട് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനകേസുണ്ട്. ചെറുപൊതികള്‍ക്ക് 500 രൂപയ്‍ക്കായിരുന്നു വില്‍പന.
ഉടുമ്പൻചോല എക്‍സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആര്‍ ജയരാജ്, വി രവി, ജെ പ്രകാശ്, എം ആര്‍ രതീഷ്‍കുമാർ. അരുൺരാജ്, ഷിബു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..