22 December Sunday
മത്സ്യബന്ധനം ഉപജീവനമാക്കിയവര്‍ക്ക് ഭീഷണി

ഇടുക്കി ജലാശയതീരത്ത് ‘പുറം പാര്‍ടി’കളുടെ അനധികൃത മീന്‍പിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

അയ്യപ്പൻകോവിൽ വെള്ളിലാംകണ്ടത്ത് മത്സ്യബന്ധനം നടത്തുന്ന പ്രധാന വൃഷ്ടിപ്രദേശം

കട്ടപ്പന
അയ്യപ്പൻകോവിൽ മേഖലയിലെ ഇടുക്കി ജലാശയത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വെല്ലുവിളിച്ച് അനധികൃത മീൻപിടിത്തം തകൃതി. മത്സ്യബന്ധനം ഉപജീവനമാക്കിയവർ സ്ഥിരമായി വലയും ചൂണ്ടയുമുപയോഗിച്ച് മീൻപിടിക്കുന്ന സ്ഥലങ്ങൾ ‘വരത്തൻ’മാർ കൈയടക്കുന്നു. തൊഴിലാളികൾ കെട്ടുന്ന വല നശിപ്പിക്കുന്നതായും മീനുകളെ മോഷ്ടിക്കുന്നതായും പരാതിയുണ്ട്.
വെള്ളിലാംകണ്ടം, ആനക്കുഴി ഭാഗങ്ങളിലാണ് അനധികൃത മീൻപിടിത്തം വ്യാപകം. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തി പ്രധാന കേന്ദ്രങ്ങളിലെല്ലാം വലകെട്ടുന്നു. ഇതോടെ പ്രദേശവാസികൾക്ക് മീൻപിടിക്കാൻ ഇടമില്ല. കാലവർഷത്തിൽ ജലനിരപ്പുയർന്ന് വെള്ളിലാംകണ്ടത്തെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതോടെ നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഇവരെയും ഇത്തരം സംഘങ്ങൾ ബുദ്ധിമുട്ടിക്കുന്നു.
ജലാശയത്തിന്റെ തീരത്ത് വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതിനും തടസ്സമാകുന്നു.പ്രദേശവാസികളുടെ വലകളിൽ നിന്ന് വൻതോതിൽ മീൻ മോഷണം പോകുന്നു. കൂടാതെ, രാത്രികാലങ്ങളിൽ ഇവരുടെ വലകൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. മീൻപിടിച്ച് വിറ്റ് ഉപജീവനം നടത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന സംഘങ്ങളെ നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top