26 December Thursday

എൽഡിഎഫ് സർക്കാർ എന്നും കർഷകർക്കൊപ്പം: 
എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
അടിമാലി.
കേരളത്തിൽ അധികാരത്തിൽ വന്ന എല്ലാ എൽഡിഎഫ് സർക്കാരുകളും ജില്ലയിലെ കർഷകരെ സംരക്ഷിക്കാനുള്ള നിലപാടുകളാണ്‌ എക്കാലവും എടുത്തിട്ടുള്ളതെന്ന്‌ എം എം മണി എംഎൽഎ. ജനകീയ വിജയ സന്ദേശയാത്ര ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.  എന്നാൽ, യുഡിഎഫ് ജില്ലയിലെ ജനതയെ തകർക്കുന്ന കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്‌. ആർ ശങ്കറിന്റെയും, കരുണാകാരന്റെയും ഉൾപ്പെടെയുള്ള കോൺഗ്രസ്‌ സർക്കാരുകൾ കൊണ്ടുവന്ന കരിനിയമങ്ങളെ പരിഹരിക്കുന്നതിനുള്ള നിയമം പാസാക്കി പിണറായി സർക്കാർ ഇടുക്കിയെ നെഞ്ചോട് ചേർത്തിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇടുക്കി ജനത കൈയേറ്റക്കാരാണെന്ന് പറഞ്ഞ്‌ ആരുവന്നാലും അംഗീകരിക്കില്ലെന്നും എം എം മണി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top