മറയൂർ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽപ്പെടുത്തി നിർമിച്ച മറയൂർ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും. പകൽ രണ്ടിന് മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. വിദ്യാകിരണം മിഷന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റൽ പ്ലാൻ ഫണ്ടിൽ അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
1952ൽ സ്ഥാപിതമായ സ്‌കൂളിൽ നിലവിൽ 395 കുട്ടികൾ പഠിക്കുന്നുണ്ട്. എസ്‌ടി വിഭാഗത്തിലുള്ള 180 കുട്ടികളും എസ്‌സി വിഭാഗത്തിലുള്ള 113 കുട്ടികളും പഠിക്കുന്നു. തുടർച്ചയായ വർഷങ്ങളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് മറയൂർ ഗവ. എൽപി സ്കൂളിലാണ്. രണ്ടിലധികം ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾ ഒരുമിച്ച് പഠിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. യോഗത്തിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനാകും. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..