21 December Saturday

മന്ത്രിമാരെത്തും കരുതലും കൈത്താങ്ങുമായി

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024
ഇടുക്കി 
മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും'താലൂക്ക്തല പരാതി പരിഹാര അദാലത്തിന് വെള്ളിയാഴ്ച  ജില്ലയിൽ തുടക്കമാവും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എൻ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുന്നത്. ദേവികുളം താലൂക്കിലെ അദാലത്ത് വെള്ളി രാവിലെ 10ന് അടിമാലി ഗവ. -ഹൈസ്കൂളിൽ നടത്തുന്നതോടെയാണ് ജില്ലയിലെ അദാലത്തുകൾക്ക് തുടക്കമാവുക. അദാലത്തിനുള്ള ഒരുക്കങ്ങളെല്ലാം അടിമാലി ഹൈസ്ക്കൂളിൽ പൂർത്തിയായി. പുതിയ അപേക്ഷകൾ സ്വീകരിക്കാൻ  പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. രണ്ട് മറുപടി കൗണ്ടറുകളുമുണ്ടാകും. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പ്രത്യേക ഇരിപ്പിടമൊരുക്കും.
 
പീരുമേട് അദാലത്ത് 
നാളെ
പീരുമേട് -കുടുംബ സംഗമം ഓഡിറ്റോറിയം കുട്ടിക്കാനത്ത് ശനി രാവിലെ 10 മുതൽ അദാലത്ത് നടക്കും. 23ന് ഉടുമ്പഞ്ചോല സെന്റ്‌ സെബാസ്റ്റ്യൻസ് പാരിഷ് ഹാൾ നെടുങ്കണ്ടം, രാവിലെ 10 മുതൽ. ഉച്ചക്ക് ഒരുമണി മുതൽ ഇടുക്കി പഞ്ചായത്ത് ടൗൺഹാൾ ചെറുതോണി, ജനുവരി ആറിന് തൊടുപുഴ  മർച്ചന്റ്‌ ട്രസ്റ്റ് ഹാൾ രാവിലെ 10 മുതൽ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.  
പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്‌ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാം. പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽനിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top