ചെറുതോണി > ഇടുക്കി വന്യജീവി സങ്കേതത്തില്‍ നടത്തിയ പക്ഷി-ചിത്രശലഭ‘ സര്‍വെയില്‍ നിരവധി അപൂര്‍വ പക്ഷി-ചിത്ര ശലഭങ്ങളെ കണ്ടെത്തി. വനം വകുപ്പ് നേതൃത്വത്തില്‍ പക്ഷി- പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ വാര്‍ബ്ളേഴ്സ് ആന്‍ഡ് വേഡേഴ്സിന്റെ സഹകരണത്തോടെയാണ് സര്‍വെ നടത്തിയത്. 163 ഇനം പക്ഷികളെയും 107 ഇനം ചിത്രശലങ്ങളെയും കണ്ടെത്തി. ഇടുക്കി വന്യ ജീവി സങ്കേതത്തില്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ കണ്ടിട്ടില്ലത്ത 22 ഇനം പക്ഷികളെയും പത്തിനം ചിത്രശലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി വന്യ ജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഇടുക്കിവന്യ ജീവി സങ്കേതം അപൂര്‍വ ജീവജാലങ്ങളാല്‍ സമ്പന്നമാണെന്നും പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ‘ഭാഗമായാണ് സര്‍വെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വന്യ ജീവി സങ്കേതത്തിലെ കിഴുകാനം, വെളള്ളാപ്പാറ, മാരിമല, വാഗവനം എന്നീ സഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇരുപതോളം പക്ഷി-ചിത്രശല‘ നിരീക്ഷകര്‍ ചെറുസംഘമായി തിരിഞ്ഞാണ് സര്‍വെ നടത്തിയത്. വംശനാശ ‘ഭീഷണി നേരിടുന്ന പരുന്തു വര്‍ഗമായ താലിപ്പരുന്ത് സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പല്‍, മേരനിപൊന്മാന്‍, ചാരത്തലയന്‍, ബുള്‍ ബുള്‍ , കരിഞ്ചെമ്പന്‍, പാറ്റാപിടിയന്‍, കോഴിക്കിളിപ്പൊന്നന്‍, മൂടിതാലന്‍ കുരുവി, പാടക്കുരുവി, നീലപ്പാറക്കിളി, പാറവരമ്പന്‍, എന്നിവയാണ് പുതിയതായി കണ്ടെത്തിയ പഷികളില്‍ചിലത്. പശ്ചിമഘട്ടത്തിലെ തനതു ചിത്രശലഭങ്ങളായ വനദേവത, കാനന റോസ്, കാട്ടുപുല്‍ക്കുഞ്ഞന്‍ എന്നിവയെയും അത്യപൂര്‍വമായ വേലിച്ചിന്നനെയും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി വന്യജീവി സങ്കേതത്തിലെ സര്‍വേ പക്ഷി ചിത്രശല‘ ഗവേഷകരും വാര്‍ബ്ളേഴ്സ് ആന്‍ഡ് വേഡേഴ്സ് അംഗങ്ങളായ സി ശുശാന്ത്, കെ എ കിഷോര്‍, ജി സന്തോഷ്, ഡോ അഭിരാം, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സര്‍വെ റിപ്പോര്‍ട്ട് വനം വകുപ്പ് ഉടനെ പ്രസിദ്ധപ്പെടുത്തുമെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..