26 December Thursday

അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
മൂന്നാർ 
നടപ്പാത തകർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. മൂന്നാർ എംജി നഗറിലെ 30ഓളം വീട്ടുകാരാണ് ദുരിതത്തിലായത്‌. 
ശക്തമായ മഴയെത്തുടർന്ന് രണ്ടാഴ്ച മുമ്പാണ് നടപ്പാത തകർന്നത്. വീടുകളിലേക്ക് പോകുന്ന വീതി കുറഞ്ഞ നടപ്പാതയായിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന സ്ലാബും തകർന്നു. വഴിവിളക്കില്ലാത്തതിനാൽ രാത്രി സമയങ്ങളിൽ ഇതുവഴിയുള്ള സഞ്ചാരം ദുഷ്‌കരമാണ്. സ്കൂൾ കുട്ടികളും പ്രായമായവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. സമീപത്തുള്ള വീടിന്റെ പുറകുവശത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടർന്നാണ് നടപ്പാത തകരാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. 
സംഭവം നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല. മൂന്ന് മാസം മുമ്പ് മണ്ണിടിച്ചിലിൽ മരണപ്പെട്ട മാല എന്ന വീട്ടമ്മയുടെ വീടും ഈ ഭാഗത്താണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top