22 December Sunday

കോൺഗ്രസിനെതിരെ യുവജനപ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024
കട്ടപ്പന
ജില്ലയിലെ ഭൂപ്രശ്‌നം സങ്കീർണമാക്കി കർഷകരെ ദ്രോഹിക്കുന്ന കോൺഗ്രസിന്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ നടത്തിയ യുവജനകൂട്ടായ്മയിൽ പ്രതിഷേധം ഇരമ്പി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കൾ യോഗത്തിൽ അണിനിരന്നു. കപട പരിസ്ഥിതി സംഘടനകളെ മുൻനിർത്തി കോൺഗ്രസ് നടത്തുന്ന കർഷക ദ്രോഹനയങ്ങൾക്കെതിരെ പ്രവർത്തകർ പ്രതിഷേധിച്ചു. സിഎച്ച്ആർ വിഷയത്തിൽ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്ത കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോർജ്, കെ പി സുമോദ്, ലിജോബി ബേബി, ഡിവൈഎഫ്ഐ നേതാക്കളായ ഫൈസൽ ജാഫർ, ജോബി എബ്രഹാം, എസ് രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top