21 November Thursday

വിനോദിന് അന്തിയുറങ്ങാം അഭിമാനത്തോടെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

സിപിഐ എം എൻആർ സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽ എം എം മണി എംഎൽഎ കെെമാറുന്നു

രാജാക്കാട്
സി ആർ വിനോദിനും കുടുംബത്തിനും അന്തിയുറങ്ങാൻ സുന്ദരഭവനമൊരുക്കി സിപിഐ എം. എൻആർ സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ എം എം മണി എംഎൽഎ കെെമാറി. വിവിധ തുറകളിലുള്ള ആളുകളിൽനിന്നും സമാഹരിച്ച 15 ലക്ഷംരൂപ മുടക്കി നിർമിച്ച വാർക്കവീടിന് അഞ്ചുമുറികളും അടുക്കളയുമുണ്ട്. ചടങ്ങിൽ സി ആർ രാജു അധ്യക്ഷനായി. 
സിപിഐ എം രാജാക്കാട് ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, എച്ച്ആർടിടി യുണിയൻ ജനറൽ സെക്രട്ടറി വി എ കുഞ്ഞുമോൻ, ഒ ജി മദനൻ, എൻആർസിറ്റി സ്കൂൾ മാനേജർ കെ പി ജയിൻ, എൻആർസിറ്റി എസ്എൻഡിപി ശാഖാ സെക്രട്ടറി സുനിൽകുമാർ, എൻആർ സിറ്റി സ്കൂൾ പ്രഥമാധ്യാപകൻ   കെ ആർ ശ്രീനി, ലോക്കൽ സെക്രട്ടറി എം എം വിശ്വംഭരൻ, എം എസ് സതി, കെ പി സുബീഷ്, ബിജി സന്തോഷ്, വിൻസു തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top