21 December Saturday

ഐടിഐ തെരഞ്ഞെടുപ്പിൽ 
എസ്‌എഫ്‌ഐ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024
തൊടുപുഴ
ജില്ലയിലെ ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ മിന്നും ജയം. തെരഞ്ഞെടുപ്പ്‌ നടന്ന അഞ്ചിൽ നാല്‌ കോളേജ്‌ യൂണിയനുകളിലും എസ്‌എഫ്‌ഐ വെന്നിക്കൊടി നാട്ടി. രജാക്കാട്‌ ഐടിഐയിൽ എതിരില്ലാതെയാണ്‌ എസ്‌എഫ്‌ഐ ജയിച്ചത്‌. കഞ്ഞിക്കുഴി, കരുണാപുരം, ഏലപ്പാറ ഐടികളിലെ യൂണിയൻ ഭരണം നിലനിർത്തുകയും ചെയ്‌തു. രാജാക്കാട്‌ ചെയർമാനായി മണികണ്‌ഠൻ ഷാജിയും ജനറൽ സെക്രട്ടറിയായി അലനും കൗൺസിലർമാരായി എസ്‌ ജയകുമാറും മാഗസിൻ എഡിറ്ററായി കെ  ആർ ആദിഷും കൾച്ചറൽ  എബിൾ ബാബു, സ്പോർട്ട്സ് - സഞ്ചു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കഞ്ഞിക്കുഴി ഐടിഐയിൽ ചെയർമാൻ - അഭിജിത്ത് ബിജു, ജനറൽ സെക്രട്ടറി - അലൻ ബൈജു, കൗൺസിലർ - അമൽ രാജ്, കൾച്ചറൽ സെക്രട്ടറി - ജെസ്ന പി ഡാനിയേൽ , സ്പോട്സ് - ആൽബിൻ എൽദോസ്, മാഗസിൻ എഡിറ്റർ - അലൻ ബേബി എന്നിവരും  ചിത്തിരപുരത്ത്‌ മാഗസിൻ എഡിറ്ററായി - ഒ എസ്‌ ആയുഷ്, കൗൺസിലറായി - എം എസ്‌ വിഷ്ണു എന്നിവരും  ഏലപ്പാറയിൽ ജനറൽ സെക്രട്ടറി ആയി - ആർ ആകാശ്,  കൗൺസിലറായി രാജേഷ്, കൾച്ചറൽ - രാകേഷ് എന്നിവരും
കരുണാപുരം ഐടിഐയിൽ  - ചെയർമാൻ - അക്ഷയ് മുരളി, കൗൺസിലർ-  ആകാശ് മനോജ്, മാഗസിൻ എഡിറ്റർ- സന്തോഷ് കുമാർ, കൾച്ചറൽ സെക്രട്ടറി- എസ്‌  എ അലക്സ്, സ്പോർട്സ് സെക്രട്ടറി - ബി എസ്‌ ആരോമൽ  എന്നിവരുമാണ്‌  തെരഞ്ഞെടുക്കപ്പെട്ടത്. ഐടിഐ യൂണയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ സ്ഥാനാർഥികൾക്ക്‌ ഉജ്വല വിജയം നൽകിയ വിദ്യാർഥികളെ ജില്ലാ  പ്രസിഡന്റ്‌ ശരത്‌ പ്രസാദും സെക്രട്ടറി സഞ്ചീവ്‌ സഹദേവനും അഭിവാദ്യം ചെയ്‌തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top