22 December Sunday

ഇതര സംസ്ഥാനക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
കട്ടപ്പന
സ്വകാര്യ ബസിൽ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഇതര സംസ്ഥാനക്കാരനെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. ജാർഖണ്ഡ് സ്വദേശി സന്ദീപാണ് കട്ടപ്പന സഹകരണ ആശുപത്രിയിൽ ചികിത്സതേടിയത്. 
കട്ടപ്പന–- ബാലൻപിള്ളസിറ്റി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് ഞായർ പകൽ പുളിയൻമലയിൽനിന്ന് യുവാവ് കയറിയത്. കട്ടപ്പനയിലേക്കുള്ള യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി. ആശുപത്രിക്കുമുമ്പിൽ ബസ് നിർത്തി സന്ദീപിനെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഇയാൾ കുതറി ഓടുകയും തൊട്ടടുത്തുള്ള കടയുടെ മുമ്പിൽ ബോധരഹിതനായി വീഴുകയും ചെയ്തു. ഇതോടെ ഡ്രൈവർ സുധീഷും കണ്ടക്ടർ ആഷിക്കും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top