22 December Sunday

കെഎസ്‌കെടിയു ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
അടിമാലി
വിവിധ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള യോജിച്ച  പോരാട്ടം   ശക്തമാക്കണമെന്ന  ആഹ്വാനത്തോടെ കെഎസ്‌കെടിയു  ജില്ലാ സമ്മേളനം അടിമാലിയിൽ സമാപിച്ചു.  
ജില്ലയിലെ കര്‍ഷകതൊഴിലാളി പോരാട്ടങ്ങളുടെ സമര ചരിത്ര സ്‌മരണ പുതുക്കിയാണ്‌  സമാപനം. ശനിയാഴ്‌ച സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഞായറാഴ്‌ചയും ചർച്ച തുടർന്നു. പൊതുചർച്ചയിൽ 15 ഏരിയകളെ പ്രതിനിധീകരിച്ച് 25 പേർ പങ്കെടുത്തു. ചർച്ചക്ക് ജില്ലാ സെക്രട്ടറി കെ എൽ ജോസഫ് മറുപടി പറഞ്ഞു. സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ, സംസ്ഥാന ജോയിന്റ്‌  സെക്രട്ടറി സി രാധാകൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം പി എൻ വിജയൻ എന്നിവർ സംസാരിച്ചു. സി രാജശേഖരൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഭാവിപ്രവർത്തന രൂപരേഖ  സെക്രട്ടറി എം ജെ മാത്യു അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ചാണ്ടി പി അലക്സാണ്ടർ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top