26 December Thursday

വളർച്ചയുടെ പാതയിൽ 
അഭിമാന നേട്ടങ്ങളുമായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
ഏലപ്പാറ 
പീരുമേട് താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് വളർച്ചയിലും സാമൂഹ്യസേവനങ്ങളിലും പുതുമാതൃക. സംസ്ഥാന അവാർഡ് തുടർച്ചയായി ആറാം തവണയും നേടിയ തിളക്കത്തിലാണ് ഇക്കുറി ഭരണസമിതി തെരഞ്ഞെടുപ്പിനെ നേരിടുന്നത‍‍്. നിലവിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അർ തിലകൻ പ്രസിഡന്റും ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ വൈസ് പ്രസിഡന്റുമായ 13 അംഗ ഭരണസമിതിയാണ് ബാങ്ക് നയിക്കുന്നത്.ഗ്രാമവികസന ബാങ്ക്
പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്ക് കെയർ ഹോം പദ്ധതിയിൽ വീട് വച്ച് നൽകി. ചുമുട്ട് തൊഴിലാളികളെയും മോട്ടോർരംഗത്ത് തൊഴിൽ എടുക്കുന്നവരെയും കൈവിടാതെ സഹായിക്കാൻ കഴിഞ്ഞു. പീരുമേട് താലൂക്കാശുപത്രിയിൽ എട്ട് ലക്ഷം മുടക്കി ആധുനിക നിലവാരമുള്ള വെന്റിലേറ്റർ സംഭാവന ചെയ്തു. 
ഓപ്പറേഷൻ തിയറ്ററിലേക്കാവശ്യമായ യൂണിഫോമുകളും ആശുപത്രി ഗേറ്റും ബാങ്ക് നിർമിച്ചുനൽകി. കൊക്കയാറിൽ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് സ്പൂൺ മുതൽ ബക്കറ്റ് വരെ നൽകി. ഏത് പ്രതിസന്ധിയിലും വായ്പാതുക തിരിച്ചടയ്‌ക്കുന്ന നല്ലൊരുവിഭാഗം വായ്പക്കാർ ബാങ്കിനുണ്ട്. 
വിനോദസഞ്ചാര മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സാധിച്ചു. ഇതിന്റെ ഭാഗമായി കുമളിയിൽ റിസോർട്ട് നിർമാണം അന്തിമഘട്ടത്തിലാണ്. കുറഞ്ഞ വിലയിൽ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാകുന്നതിന് പീരുമേട്ടിൽ നീതി മെഡിക്കൽ സ്‌റ്റോർ ആരംഭിച്ചതും ഭരണസമിതിയുടെ നേട്ടമാണ്. 
തോട്ടംതൊഴിലാളികൾക്ക് പരസ്പര ജ്യാമ്യത്തിൽ ലളിതമായ വ്യവസ്ഥയിൽ വായ്പ നൽകിയും സാധാരണക്കാർക്ക്‌ ആശ്രയകേന്ദ്രമായി. 2010 വരെ വാടക കെട്ടിടത്തിലായിരുന്നു ബാങ്ക് പ്രവർത്തിച്ചതെങ്കിൽ ഇന്ന് കുമളി, ഉപ്പുതറ, വണ്ടിപ്പെരിയാർ, മുപ്പത്തിയഞ്ചാം മൈൽ, ഏലപ്പാറ എന്നീ അഞ്ച് ശാഖകളും ഹെഡ് ഓഫീസ് സ്വന്തം മന്ദിരത്തിലും പ്രവർത്തിക്കുന്നു.
 13 വർഷമായി ബാങ്ക് പ്രവർത്തനം ലാഭത്തിലാണ്. ബാങ്കിന്റെ മാതൃകാപ്രവർത്തനങ്ങൾ പഠിക്കാൻ സംസ്ഥാനത്തെ മറ്റ് കാർഷിക ബാങ്ക് ഭരണസമിതികളും ജീവനക്കാരും മുൻ വർഷങ്ങളിൽ ബാങ്ക് സന്ദർശിച്ചതും സവിശേഷതയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top