ഉടുമ്പൻചോല
സിപിഐ എം ജില്ലാ ജാഥയ്‌ക്ക് ആവേശംപകർന്ന് പുരോഗമന കലാ സാഹിത്യസംഘം സഫല കലാവേദിയുടെ വിജയ യാത്രയും. കഥാകൃത്ത് കെ ജയചന്ദ്രന്റെ ലൗ ജിഹാദ് ചെറുകഥയെ ആസ്പദമാക്കി സംസ്ഥാന കമ്മിറ്റിയംഗവും അഭിനേതാവുമായ ജോസ് വെട്ടിക്കുഴ രൂപകൽപ്പന ചെയ്ത ഒരു തുറന്നുപറച്ചിൽ എന്ന തെരുവുനാടകം അവതരിപ്പിക്കുന്നു. ജനഹൃദയങ്ങളിലേക്ക് കർഷക ദുരിതത്തിന്റെ നേർക്കാഴ്‌ചയും എൽഡിഎഫ് സർക്കാരിന്റെ കരുസിപിഐ എംതലും വർഗീയതയുമെല്ലാം പ്രമേയമാക്കി നാട് ഒരുമിച്ച് നിൽക്കേണ്ടതിന്റെ സന്ദേശവും പകർന്നാണ് കലാജാഥ മുന്നേറുന്നത്. കെ ടി രാജപ്പൻ, അനിതാ റെജി, റോണക്ക് സെബാസ്റ്റ്യൻ, ഗൗതം, അഥീന സിബി, ബിന്ദു ജോസ് എന്നിവർ വേഷമിടുന്നു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് തായില്യത്തിന്റെ നേതൃത്വത്തിലുള്ള നാടൻ പാട്ട് സംഘത്തിൽ പൂജിത്ത്, റെജിസാഗർ ഇടുക്കി, രഞ്ജിത്ത്, പ്രസാദ് എന്നിവരുണ്ട്. സുഗതൻ കരുവാറ്റ രചിച്ച കർഷക ഗാനത്തിന് കെ ടി രാജപ്പൻ രംഗാവിഷ്കരണം നൽകുന്നു. രാഹുൽ പീരുമേട് നടത്തുന്ന ഓട്ടൻതുള്ളലും കലാജാഥ യോടൊപ്പമുണ്ട്. പുരോഗമന കലാ സാഹിത്യസംഘം ജോയിന്റ് സെക്രട്ടറി കെ എ മണിയാണ് കലാജാഥയുടെ ലീഡർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..