26 December Thursday
നവകേരള സദസ്

വികസനപുരോഗതി ചർച്ചചെയ്യപ്പെടണം: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
തൊടുപുഴ
സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളും നാടിന്റെ പുരോഗതിയും എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ചർച്ച ചെയ്യപ്പെടണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി തൊടുപുഴ മണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളും തമ്മിലുള്ള അടുത്ത ബന്ധം നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. അത്തരത്തിൽ ഏവരെയും ഒരുമിച്ചു നിർത്തിയുള്ള മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. 2025 നവംബർ ഒന്ന്‌ ആകുമ്പോൾ അതിദരിദ്രരഹിത സംസ്ഥാനമാകാൻ നമുക്ക് സാധിക്കും. സാമൂഹ്യനീതിയിൽ അധിഷ്ടിതമായ പ്രവർത്തനമാണ് സർക്കാർ കാഴ്ചവയ്‌ക്കുന്നത്. ഭരണസംവിധാനത്തിലൂടെ മികച്ച സേവനം ജനങ്ങൾക്ക് നൽകാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴയിൽ
സംഘാടകസമിതിയായി
നവകേരള സദസ്സിന്റെ തൊടുപുഴ നിയോജകമണ്ഡലം സംഘാടകസമിതി ചെയർമാനായി പി ജെ ജോസഫ് എംഎൽഎ, വൈസ് ചെയർമാന്മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, നഗരസഭ ചെയർമാൻ സനീഷ് ജോർജ്, കൺവീനറായി മൂന്നാർ എൽഎ ഡെപ്യൂട്ടി കലക്ടർ കെ പി ദീപ എന്നിവരെ തെരസർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളും നാടിന്റെ പുരോഗതിയും എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ചർച്ച ചെയ്യപ്പെടണഞ്ഞെടുത്തു. പഞ്ചായത്ത്തല സംഘാടകസമിതി യോഗങ്ങൾ  30ന് മുമ്പായി ചേരും.
തൊടുപുഴ ടൗൺഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷനായി. സിപിഐ ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ്  എം എ ബിജു, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ്, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, തൊടുപുഴ ബിഡിഒ എ ജെ അജയ്, രാഷ്ട്രീയ കക്ഷി നേതാക്കളായ വി വി മത്തായി, മുഹമ്മദ് ഫൈസൽ, കെ എ ആന്റണി, വി ആർ പ്രമോദ്   ജിമ്മി മറ്റത്തിൽപ്പാറ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top