ചെമ്മണ്ണാർ
വികസനത്തിന്റെയും കരുതലിന്റെയും നേരനുഭവമുള്ള എ രാജയും ഭാര്യ ലക്ഷ്‌മിയും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തങ്ങൾക്ക് scribus_temp_wCmscribus_temp_wCmയും തലചായ്‌ക്കാനൊരു അടച്ചുറപ്പുള്ള വീടും നൽകിയവർക്ക് നന്ദി പ്രകടിപ്പിക്കണമെന്ന്. സ്ഥലവും വീടും സ്വന്തമാക്കിയതിന്റെ സംതൃപ്‌തിയുടെ തെളിഞ്ഞ മുഖങ്ങളോടെയാണ് ശനിയാഴ്‌ച രാവിലെ ജനകീയ വിജയസന്ദേശ ജാഥയുടെ ക്യാപ്‌റ്റൻ സി വി വർഗീസിനെയും ജാഥയെയും വരവേൽക്കാൻ കുടുംബമൊന്നാകെ രാജകുമാരിയിലെത്തിയത്. വർഷങ്ങളായി പടുതചെമ്മണ്ണാർ വലിച്ചുകെട്ടി വെയിലും മഴയുമേറ്റ് ജീവിതം തള്ളിനീക്കിയവരായിരുന്നു പന്ന്യാർ ലക്ഷംവീട് കോളനിയിലെ രണ്ട്scribus_temp_wCmscribus_temp_wCmscribus_temp_wCm പെൺമക്കൾ ഉൾപ്പെടുന്ന ഈ കുടുംബം. ആദ്യം പൊതു ചടങ്ങിൽവച്ച് എം എം മണി എംഎൽഎ പട്ടയം നൽകി. കൂലിപ്പണിക്കാരായ ഇവർക്ക് ആറുമാസം മുമ്പ് വീടുമായി. ഇപ്പോൾ കുട്ടികൾക്ക് മനസ്സമാധാവികസനത്തിന്റെയും കരുതലിന്റെയും നേരനുഭവമുള്ള എ രാജയും ഭാര്യ ലക്ഷ്‌മിയും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നത്തോടെ പഠിക്കാനുമാകുന്നു. ഇത് ഒറ്റപ്പെട്ട ഉദാഹരണമല്ല. എൽഡിഎഫ് സർക്കാരിന്റെ ഏതൊങ്കിലും ഒരു കൈത്താങ്ങ് ലഭിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. നാടിന്റെയും ജനതയുടെയും പ്രതീക്ഷകൾക്ക് നിറവും ചിറകും നൽകി ഒരു പുതു അധ്യായം കുറിക്കുന്ന ചരിത്രജാഥയെ സ്വീകരിക്കാൻ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ആവേശത്തോടെ എത്തുകയാണ്.
തോട്ടം കാർഷിക
മേഖലകളിലൂടെ
പുതിയ ഇടുക്കി, പുതു മുന്നേറ്റമെന്ന സന്ദേശവും കാലിക പ്രാധാന്യമുള്ള മുദ്രാവാക്യങ്ങളുമുയർത്തി സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള ജാഥയ്‌ക്ക് കാർഷിക, തോട്ടം മേഖലയിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. scribus_temp_wCmബാൻഡ് മേളവും ചെണ്ടവാദ്യങ്ങളും കലാപരിപാടികളുമെല്ലാം അകമ്പടിയായി ആവേശകരമാണ് ആയിരങ്ങൾ പങ്കെടുക്കുന്ന കാൽനട ജാഥയുടെ പ്രയാണം. പഴങ്ങളും ഫലങ്ങളും ഷാളും ഹാരങ്ങളുമെല്ലാം നൽകിയാണ് ക്യാപ്‌റ്റനെ വരവേൽക്കുന്നത്.
രാജകുമാരി, മാങ്ങാത്തൊട്ടി, ചെമ്മണ്ണാർ, ഉടുമ്പൻചോല, പാറത്തോട്, കൽകൂന്തൽ എന്നിവിടങ്ങളിൽ സ്‌ത്രീ തൊഴിലാളികളടക്കമുള്ളവരുടെ വൻനിരതന്നെയുണ്ടായി. വൈകിട്ട് നെടുങ്കണ്ടത്ത് ഉജ്വല ജനകീയ മുന്നേറ്റത്തോടെയാണ് സമാപിച്ചത്. കർഷകരും തൊഴിലാളികളും ജീവനക്കാരും യുവാക്കളും ഉൾപ്പെടെ വമ്പിച്ച ജനാവലി ഒത്തുകൂടി. ഓരോ ദിനം പിന്നിടുമ്പോഴും സമാനതകളില്ലാത്ത ആവേശം നിറച്ചാണ് ജാഥയുടെ മുന്നേറ്റം. രാജകുമാരിയിൽ പി രവി, മാങ്ങാത്തൊട്ടിയിൽ കെ എ ബെന്നി, ചെമ്മണ്ണാറിൽ തോമസ് സേവ്യർ, ഉടുമ്പൻചോലയിൽ കെ ഗണേഷ്, പാറത്തോട്ടിൽ ശശി കല മുരുകേശൻ എന്നിവർ അധ്യക്ഷരായി.
നെടുങ്കണ്ടത്ത് സമാപനസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ അധ്യക്ഷനായി. ക്യാപ്‌റ്റൻ സി വി വർഗീസിന് പുറമെ ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ,scribus_temp_wCm അഡ്വ. ജോയ്‌സ് ജോർജ്, ജാഥാ മാനേജർ കെ വി ശശി, നേതാക്കളായ റോമിയോ സെബാസ്‌റ്റ്യൻ, എം ജെ മാത്യു, സുമാ സുരേന്ദ്രൻ, എൻ പി സുനിൽകുമാർ, വി സി അനിൽ, ടി എം ജോൺ, ജിമ്മി ജോർജ് എന്നിവർ സംസാരിച്ചു. വി എൻ മോഹനൻ, ഷെെലജ സുരേന്ദ്രൻ, എം എൻ ഹരിക്കുട്ടൻ, വി എ കുഞ്ഞുമോൻ, എൻ കെ ഗോപിനാഥൻ, രമേശ് കൃഷ്‌ണൻ, ആർ ഈശ്വരൻ, എൻ വി ബേബി, എസ് കണ്ണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..