ശാന്തൻപാറ
വിനോദസഞ്ചാരികളെ വരവേറ്റ് ചതുരംഗപ്പാറമെട്ട്. പ്രകൃതി പാറക്കെട്ടുകൾക്കിടെ വിശാലമായ സ്ഥലത്ത് കരുക്കൾ നീക്കിയതുപോലെ കാണുന്നതിനാലാണ് ഇവിടം ചതുരംഗപ്പാറമെട്ടെന്ന് അറിയപ്പെടുന്നത്. മലമുകളിൽനിന്നും കാണുന്ന തമിഴ്നാടിന്റെ ഭംഗി ഒരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ്. ഉടുമ്പൻചോല ശാന്തൻപാറ–-സേനാപതി പഞ്ചായത്തുകളുടെ ഭാഗമായിട്ടുള്ള പ്രദേശം ഒരുവശം തമിഴ്നാടുമായി അതിർത്തിപങ്കിടുന്നു
ചതുരംഗപ്പാറയിൽനിന്ന് ഓഫ് റോഡ് ജീപ്പ് സവാരി ആസ്വദിക്കാൻ കഴിയുന്നതും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. വലിയതോതിൽ കാറ്റടിക്കുന്ന പ്രദേശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി ആറ് കാറ്റാടികൾ തമിഴ്നാട് സ്ഥാപിച്ചിട്ടുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പും മഞ്ഞും ആസ്വദിക്കാനായി സഞ്ചാരികളുടെ തിരക്കേറും. കെഎസ്ആർടിസി നടത്തുന്ന ഉല്ലാസയാത്രകളിലും ചതുരംഗപ്പാറ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..