22 November Friday

തൊടുപുഴയിലും മൂലമറ്റത്തും 24ന് ചെങ്കൊടിയുയരും

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
തൊടുപുഴ
കെ എസ് കൃഷ്‍ണപിള്ളയുടെ  74–-ാമത്‌ രക്തസാക്ഷിദിനാചരണവും ഏരിയ സമ്മേളനങ്ങളുടെയും ഭാ​ഗമായി തൊടുപുഴയിലും മൂലറ്റത്തും 24ന് ചെങ്കൊടി ഉയരും. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ്, മൂലമറ്റം ഏരിയകളിൽ ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെ പതാകയുയർത്തും. സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റം​ഗം വി വി മത്തായി, ജില്ലാ കമ്മിറ്റിയം​ഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ടി ആർ സോമൻ, ടി കെ ശിവൻ നായർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പതാകയുയർത്തും. 
തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം കെ എൻ കുമാരമം​ഗലം ന​ഗറിൽ(എൻഎസ്എസ് ഓഡിറ്റോറിയം, കുമാരമം​ഗലം) 25നും 26നും നടക്കും. 10 ലോക്കൽ കമ്മിറ്റികളിൽനിന്നായി 146 പ്രതിനിധികൾ പങ്കെടുക്കും. തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സീതാറാം യെച്ചൂരി ന​ഗറിൽ(മുട്ടം ശക്തി തീയറ്റർ) ഇതേ തീയതികളിൽ നടക്കും. എട്ട് ലോക്കൽ കമ്മിറ്റികളിൽനിന്നായി 119 പ്രതിനിധികൾ പങ്കെടുക്കും. മൂലമറ്റം ഏരിയ സമ്മേളനം സീതാറാം യെച്ചൂരി ന​ഗറിൽ (ഇന്ദ്രനീലം ഓഡിറ്റോറിയം മൂലമറ്റം) 28നും 29നും നടക്കും. ഏഴ് ലോക്കൽ കമ്മിറ്റികളിൽനിന്ന് 120 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, എം എം മണി എംഎൽഎ തുടങ്ങിയവർ സമ്മേളനങ്ങളിൽ പങ്കെടുക്കും. പ്രകടനവും പൊതുസമ്മേളനവും കെ എസ്‍ കൃഷ്‍ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് കരിമണ്ണൂരിൽ നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top