പീരുമേട്
കാഴ്‌ചയില്ലാത്ത യുവതിക്ക് ജാതി സർടിഫിക്കറ്റ് നിഷേധിച്ച വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ അദാലത്തിൽ നൽകിയ പരാതിയിൽ നടപടി. പാമ്പനാർ സ്വദേശിനി ജനിയൽ ഇല്ലത്തിൽ ആൻ മരിയ രാജനാണ് വില്ലേജ് ഓഫീസറുടെ നീതി നിഷേധത്തിനെതിരെ അദാലത്തിൽ പരാതി നൽകിയത്. ആൻ മരിയ കാളകെട്ടിയിൽ അസീസ്സി അന്ധവിദ്യാലയത്തിലെ താൽക്കാലിക അധ്യാപികയാണ്. ജോലിയുടെ ആവശ്യത്തിന് കഴിഞ്ഞ നവംബർ 18ന് വില്ലേജ് ഓഫീസർക്ക് ജാതി സർടിഫിക്കറ്റിനുള്ള അപേക്ഷ നൽകിയിരുന്നു. എന്നാൽ വില്ലേജ് ഓഫീസർ അപേക്ഷ നിരസിച്ചു.
1947ന് മുമ്പ് പിതാമഹർ ലാറ്റിൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട രേഖ ഹാജരാക്കി തെളിയിക്കാനാണ് ആവശ്യപ്പെട്ടത്. ആൻമരിയായുടെ അടുത്ത് വേദിയിൽനിന്നിറങ്ങി വന്ന വില്ലേജ് ഓഫീസറെ വിളിച്ചുവരുത്തി ജാതിസർടിഫിക്കറ്റ് നൽകാൻ ഉത്തരവും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..