23 December Monday

അതിർത്തി കടക്കുന്നതിനിടെ തമിഴ്നാട് സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
 നെടുങ്കണ്ടം
അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ തമിഴ്നാട് സ്വദേശിയെ രാമക്കൽമേട്ടിൽനിന്ന്‌ പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ രാമക്കൽമേട്ടിൽ തമിഴ്നാട് വനമേഖലയിലെ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാളെ കണ്ടത്‌. ഉടൻ പഞ്ചായത്തംഗം വിജുമോൾ വിജയനെ വിവരമറിയിച്ചു. പഞ്ചായത്തംഗവും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ഇയാളെ പിടികൂടി.  അവശനിലയിലായിരുന്ന ഇയാളെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന്‌ നെടുങ്കണ്ടത്തെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.  തമിഴ്നാട് തേനി സ്വദേശിയായ ഇയാൾ കോയമ്പത്തൂരിൽ സെക്യൂരിറ്റി ജോലിയിലായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ ഒരാഴ്ച മുമ്പ് അവിടെനിന്ന് വണ്ടൻമേട്ടിലുള്ള ബന്ധുവീട് ലക്ഷ്യമാക്കി നടന്നുവരികയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top