30 October Wednesday

അറ്റകുറ്റപ്പണികൾക്ക് ശേഷം ‘വനദർശൻ ’ നീറ്റിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

അറ്റകുറ്റപ്പണികൾക്ക് ശേഷം തേക്കടിയിൽ നീറ്റിലിറക്കിയ വനംവകുപ്പിന്റെ വനദർശൻ ബോട്ട്‌

കുമളി 
തേക്കടിയിൽ അറ്റകുറ്റപ്പണികൾക്ക് കരയ്ക്ക്‌ കയറ്റിയ വനംവകുപ്പിന്റെ രണ്ട്‌ ബോട്ടുകളിൽ ഒന്ന് വീണ്ടും നീറ്റിലിറങ്ങി. പെരിയാർ ടൈഗർ റിസർവിലെ ജീവനക്കാർ ഉപയോഗിച്ചിരുന്ന വനദർശൻ, വനലക്ഷ്മി എന്നീ ബോട്ടുകൾ തകരാറിനെത്തുടർന്ന് രണ്ടുവർഷമായി കരയ്ക്കായിരുന്നു. വനദർശൻ ബോട്ടാണ് അറ്റകുറ്റപ്പണി നടത്തി തിങ്കളാഴ്ച വീണ്ടും ഓടിത്തുടങ്ങിയത്. ബോട്ടുകൾ പണിമുടക്കിയതോടെ ജീവനക്കാർക്ക് വനത്തിലൂടെ ദീർഘദൂരം സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. 18 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ ബോട്ടാണ് വനദർശൻ. 2004ലാണ്‌ ഈ ബോട്ടുകൾ തേക്കടിയിലെത്തിച്ചത്‌. അന്ന്‌ 30 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്നു. 
വനദർശൻ പ്രവർത്തിച്ചു തുടങ്ങിയതോടെ ഉൾക്കാട്ടിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക്‌ തേക്കടി ലാൻഡിങ്ങിൽനിന്ന്‌ വിവിധ പ്രദേശങ്ങളിലേക്ക്‌ യാത്ര സുഗമമായി. ജീവനക്കാർക്ക്‌ പുറമേ, സഞ്ചാരികളുടെ തിരക്ക് വർധിച്ചാൽ സർവീസ് നടത്താനും സാധിക്കുമെന്ന് തേക്കടി റേഞ്ച് ഓഫീസർ കെ ഇ സിബി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top