03 December Tuesday
ശാന്തിഗ്രാം സഹകരണ ബാങ്ക്‌

ജനകീയ നിക്ഷേപ സമാഹരണ യജ്ഞവും 
സഹകാരി സംഗമവും നവംബര്‍ 3ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കട്ടപ്പന
ശാന്തിഗ്രാം സഹകരണ ബാങ്കിന്റെ ഗ്രാമീണ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും നവംബർ മൂന്നിന് നടക്കും. പകൽ രണ്ടിന് ബാങ്ക് ഓഡിറ്റോറിയത്തിൽ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. 1000ൽപ്പരം സഹകാരികളും സമൂഹ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കും. ഡിസംബർ 30 വരെയുള്ള രണ്ടുമാസ കാലയളവിൽ അഞ്ച് കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ജോയി ജോർജ് കുഴികുത്തിയാനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
57 വർഷമായി പ്രവർത്തിക്കുന്ന ബാങ്ക് ഗ്രാമീണ മേഖലയുടെയും കർഷകരുടെയും ഉന്നമനത്തിനാണ് ഊന്നൽ നൽകുന്നത്. ശാന്തിഗ്രാമിൽ ഹെഡ് ഓഫീസും ചെമ്പകപ്പാറ, ഈട്ടിത്തോപ്പ്, നെല്ലിപ്പാറ എന്നിവിടങ്ങളിൽ ശാഖകളും പ്രവർത്തിച്ചുവരുന്നു. 105 കോടി രൂപ പ്രവർത്തന മൂലധനവും 42 കോടി രൂപ നിക്ഷേപവും 78 കോടി രൂപ വായ്പ ബാക്കിയും നിലവിലുണ്ട്. 745 സ്വയം സഹായ സംഘങ്ങൾ ബാങ്കുമായി ചേർന്നുപ്രവർത്തിക്കുന്നു. സഹകരണ കാർഷിക നഴ്‌സറി, കാർഡമം ഡ്രയർ യൂണിറ്റ് എന്നിവയ്‌ക്കൊപ്പം ശാന്തിഗ്രാം, നെല്ലിപ്പാറ, കൊച്ചുകാമാക്ഷി എന്നിവിടങ്ങളിൽ നീതിസ്റ്റോറും ശാന്തിഗ്രാം, ചെമ്പകപ്പാറ എന്നിവിടങ്ങളിൽ വളം ഡിപ്പോയും പ്രവർത്തിച്ചുവരുന്നു.
വാർത്താസമ്മേളനത്തിൽ ഭരണസമിതി അംഗങ്ങളായ രാജൻ ശ്രീധരൻ, ബെന്നി തോമസ്, സെക്രട്ടറി ടി എസ് മനോജ് എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top