27 December Friday

ജില്ലാ പഞ്ച​ഗുസ്‍തി 
ചാമ്പ്യൻഷിപ്പ് നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
47ാമത് ജില്ലാ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പ് ഞായർ രാവിലെ എട്ടുമുതൽ തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി രണ്ടുമുതൽ അഅഞ്ചുവരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ എട്ടുമുതൽ രജിസ്ട്രേഷനും, ഭാരനിർണയവും ആരംഭിക്കും. മത്സരം പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‍ണുപ്രദീപ് മുഖ്യാഥിതിയാകും. സമാപനയോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. സമ്മാനങ്ങളും നൽകും. സ്‍പോർട്സ് മേഖലയിലെ പ്രമുഖരെ ആദരിക്കും, സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റർ, ഗ്രാൻഡ് മാസ്റ്റർ, സീനിയർ ഗ്രാൻഡ് മാസ്റ്റർ, സൂപ്പർ സീനിയർ ഗ്രാൻഡ് മാസ്റ്റർ, അംഗപരിമിതർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാരെ ഉൾപ്പെടുത്തിയാകും സംസ്ഥാന മത്സരത്തിനുള്ള ടീം സജ്ജമാക്കുക. മത്സരാർഥികൾ വയസ് തെളിയിക്കുന്ന രേഖകൾ കൊണ്ടുവരണം. ഫോൺ-: 6238057241, 9495305615. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട്, ജില്ലാ പ്രസിഡന്റ് ജേക്കബ് പിണക്കാട്ട്, സെക്രട്ടറി ജിൻസി ജോസ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top