27 December Friday

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

 കട്ടപ്പന

റവന്യു ജില്ലാ സ്‌കൂൾ കലോത്സവം 26 മുതൽ 30 വരെ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എൻവി എച്ച്എസ്എസ് പ്രധാനവേദിയായി നടക്കും. ചൊവ്വ രാവിലെ 10ന് വിളംബര ജാഥ, 11ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കലക്ടർ വി വിഗ്നേശ്വരി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. മത്സരങ്ങൾ ബുധൻ രാവിലെ മുതൽ ആരംഭിക്കും. നങ്കിസിറ്റി സ്‌കൂളിലും സെന്റ് മേരീസ് എൽപി സ്‌കൂൾ, കഞ്ഞിക്കുഴി പാരിഷ് ഹാൾ, മിനി പാരിഷ് ഹാൾ, അപ്പൂസ് ഹാൾ, വിഎച്ച്എസ്ഇ ബിൽഡിങ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന 10 വേദികളിൽ മത്സരം നടക്കും. ഏഴ് ഉപജില്ലകളിൽനിന്നായി 4500ലേറെ പ്രതിഭകൾ മത്സരിക്കും. പാലിയനൃത്തം, മലപ്പുലയാട്ടം, ഇരുളനൃത്തം, മംഗലംകളി, പണിയനൃത്തം എന്നീ ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനം 30ന് വൈകിട്ട് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്  തുടങ്ങിയവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ഡിഡിഇ എസ് ഷാജി, ഡിഇഒ പി കെ മണികണ്ഠൻ, എഇഒ കെ യശോധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി കെ ആറ്റ്ലി, കെ ആർ ഷാജിമോൻ, ദിപു ജേക്കബ്, ജോസുകുട്ടി ചക്കാലയിൽ, ജോർജ് ജേക്കബ്, ആനന്ദ് എ കോട്ടിരി, ഷൈൻ ജോസ് എന്നിവർ പങ്കെടുത്തു.
 
ദിവസം, മത്സരങ്ങൾ എന്നീ ക്രമത്തിൽ
ബുധൻ–-മോണോആക്ട്, മിമിക്രി, വയലിൻ പാശ്ചാത്യം, വയലിൻ പൗരസ്ത്യം, ഗിത്താർ, വൃന്ദവാദ്യം, വീണ, ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം, തമിഴ് പദ്യംചൊല്ലൽ, തമിഴ് പ്രസംഗം, തമിഴ് സാഹിത്യോത്സവം, ഭരതനാട്യം, കുച്ചിപ്പുടി, ഓടക്കുഴൽ, തബല, മൃദംഗം, മദ്ദളം, ക്ലാർനെറ്റ്, നാദസ്വരം, ട്രിപ്പിൾ ജാസ്, കഥാപ്രസംഗം, ബാൻഡ് മേളം, രചനാ മത്സരങ്ങൾ, ചിത്രരചന പെൻസിൽ, ചിത്രരചന ജലഛായം, ചിത്രരചന എണ്ണഛായം.
വ്യാഴം–-നാടോടിനൃത്തം, തിരുവാതിര, ശാസ്ത്രീയസംഗീതം, നാടകം, മൈം, വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട്, പരിചമുട്ട്, മാർഗംകളി, സംഘഗാനം, ദേശഭക്തിഗാനം, അറബി സാഹിത്യോത്സവം, പദ്യംചൊല്ലൽ മലയാളം, സംഘനൃത്തം, ലളിതഗാനം, കോൽകളി, ചവിട്ടുനാടകം, പ്രസംഗം മലയാളം, അക്ഷരശ്ലോകം, കാവ്യകേളി, കാർട്ടൂൺ, കൊളാഷ്, കഥ(മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, ഉറുദു).
വെള്ളി–-മോഹിനിയാട്ടം, കേരളനാടകം, പ്രസംഗം- ഉറുദു, ഉറുദു പദ്യംചൊല്ലൽ, ഗസൽ ആലാപനം, ഉറുദു ക്വിസ്, ഉറുദു സംഘഗാനം, പ്രസംഗം-സംസ്‌കൃതം, പദ്യംചൊല്ലൽ-സംസ്‌കൃതം, സംസ്‌കൃതോത്സവം, മാപ്പിളപ്പാട്ട്, അറബി പദ്യംചൊല്ലൽ, അറബി പ്രസംഗം, ഒപ്പന, ഇംഗ്ലീഷ് സ്‌കിറ്റ്, പ്രസംഗം- ഹിന്ദി, പദ്യംചൊല്ലൽ-ഹിന്ദി, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലൽ, അറബി- സംസ്‌കൃതോത്സവത്തിലെ രചനാമത്സരങ്ങൾ, ഉപന്യാസ രചന(മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, ഉറുദു).
ശനി–-പൂരക്കളി, യക്ഷഗാനം, പാലിയനൃത്തം, മലപ്പുലയ ആട്ടം, നാടൻപാട്ട്, കഥകളി ഗ്രൂപ്പ്, കഥകളി, കഥകളി സംഗീതം, മാർഗംകളി, പണിയനൃത്തം, ഇരുളനൃത്തം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, കൂടിയാട്ടം, വഞ്ചിപ്പാട്ട്, പ്രസംഗം- കന്നഡ, പദ്യംചൊല്ലൽ- കന്നഡ, കവിത(മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, കന്നഡ, ഉറുദു, തമിഴ്).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top