കട്ടപ്പന
ഇടുക്കിക്കവലയിൽ ദേശീയപാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ വാഹനങ്ങൾക്ക് ഭീഷണി. ഗവ. ട്രൈബൽ സ്‌കൂളിനുസമീപം ദേശീയപാതയോരത്തെ അപകടാവസ്ഥയിലായിരുന്ന തണൽമരങ്ങളാണ് ആഴ്ചകൾക്ക് മുമ്പ് മുറിച്ചത്. തുടർന്ന്, കഷണങ്ങളാക്കി മുറിച്ച് റോഡരികിൽ തള്ളിയതോടെ വാഹനങ്ങൾക്ക് ഭീഷണിയായി. മരത്തടികളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയേറി.
കാലവർഷം ശക്തിപ്രാപിച്ചതോടെ മരച്ചില്ലകൾ ഒടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. വിദ്യാർഥികൾക്കും ഭീഷണിയായതോടെയാണ് അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റിയത്. തടികൾ നീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..