22 December Sunday

ഓൾ കേരള മാസ്‌റ്റേഴ്‌സ്‌ 
നീന്തൽ മത്സരം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
കരിമണ്ണൂർ
മൂന്നാമത് ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് നീന്തൽ മത്സരങ്ങൾ ഞായര്‍ രാവിലെ ഒമ്പതുമുതൽ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നടക്കും. ജില്ലാ അക്വാട്ടിക് അസോസിയേഷനും വണ്ടമറ്റം അക്വാട്ടിക് സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മത്സരത്തിൽ 14 ജില്ലകളിൽനിന്ന് നൂറിലേറെ പേർ പങ്കെടുക്കും. മത്സരങ്ങൾ കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി സുരേഷ് ബാബു ഉദ്‌ഘാടനംചെയ്യും. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്‍ക്ക് കേരള അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികളായിരുന്ന കെ ബാബു മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും റണ്ണർ അപ്പാവുന്ന ജില്ലയ്‍ക്ക് ടി വി പങ്കജാക്ഷൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മാനിക്കും. വേഗമേറിയ പുരുഷ/വനിത താരങ്ങള്‍ക്ക് പ്രത്യേക ട്രോഫികളുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top