17 September Tuesday

ഉദ്യാനപാലനം ഈസി: 
മുരിക്കാട്ടുകുടി സ്‌കൂളില്‍ കൊക്കെഡാമ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തയ്യാറാക്കിയ കൊക്കെഡാമ വെർട്ടിക്കൽ ഗാർഡൻ

കട്ടപ്പന
മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റ് കൊക്കെഡാമ വെർട്ടിക്കൽ ഗാർഡൻ തയാറാക്കി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനാണ് മോസ്, പായൽ, മണ്ണ് എന്നിവ ഉപയോഗിച്ച് പായൽപ്പന്ത് എന്നും അറിയപ്പെടുന്ന കൊക്കെഡാമ നിർമിച്ചത്.
ബാംബു, സക്കുലന്റ് ചെടികൾ, കള്ളിച്ചെടി തുടങ്ങിയവയാണ് വളർത്തുന്നത്. ആഴത്തിൽ വേര് പിടിക്കാത്തതും ഉയരത്തിൽ വളരാത്തതുമായ അലങ്കാരച്ചെടികളാണ് കൊക്കെഡാമയായി ഉപയോഗിക്കുന്നത്. പാത്രമില്ലാതെ ചെടികൾ കുറഞ്ഞചെലവിൽ വളർത്താം. പായൽ പൊതിഞ്ഞ മണ്ണ് ഉരുളയാക്കി ചെടിയുടെ വേര് മണ്ണിൽ ഉറപ്പിച്ച് നൂലുകൊണ്ട് ചുറ്റിയെടുത്താണ് കൊക്കെഡാമ ഉണ്ടാക്കുന്നത്. ഇവ സുരക്ഷിതമായി തൂക്കിയിടുകയോ മേശപ്പുറത്തും പാത്രങ്ങളിലും വയ്ക്കുകയോ ചെയ്യാം. ബോൺസായ് പോലെ ജപ്പാനിലെ ജനകീയ സസ്യപരിപാലനമാണ് കൊക്കെഡാമ. പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ, പ്രഥമാധ്യാപകൻ ഷിനു മാനുവൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ്‌  ഗാർഡൻ സജ്ജമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top