22 December Sunday

മാലിന്യമുക്തം നവകേരളം 
ക്യാമ്പയിൻ ലോ​ഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
തൊടുപുഴ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെയും ലോ​ഗോ മന്ത്രിമാരായ വീണാ ജോർജ്, റോഷി അ​ഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു. ഒക്‍ടോബർ രണ്ടുമുതൽ അന്താരാഷ്‍ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 വരെയാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ നടപ്പാക്കുക. ജില്ലാ, പ്രാദേശിക തലങ്ങളിൽ ശുചിത്വമാലിന്യ സംസ്‍കരണ മേഖലയിൽ സൃഷ്‍ടിച്ച് മാതൃകകൾ ഉദ്ഘാടനംചെയ്‍താണ് തുടക്കമാവുക. ഇതിന് മുന്നോടിയായി കഴിഞ്ഞ 17മുതൽ സ്വച്ഛത ഹി സേവാ ക്യാമ്പയിൻ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപന തലങ്ങളിൽ പുരോഗമിക്കുന്നുണ്ട്. മാർച്ച് 30ന് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ അറിയിപ്പായാണ് ലോ​ഗോ പ്രകാശിപ്പിച്ചത്. ഒക്‍ടോബർ രണ്ടിന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനത്തിൽ മന്ത്രി റോഷി അ​ഗസ്റ്റിൻ ഹരിതമാതൃക സ്ഥാപനങ്ങൾ പ്രഖ്യാപിക്കും. 500ഓളം ശുചിത്വ വളന്റിയർമാരെ ഉൾപ്പെടുത്തി മാസ് ശുചീകരണം ഉദ്ഘാടനംചെയ്യും. അന്നുതന്നെ ജില്ലയിലെ എട്ട് ബ്ലോക്കുകളിലും 54 തദ്ദേശ സ്ഥാപനങ്ങളിലും വാർഡ് തലത്തിലും മാതൃക ഹരിതസ്ഥാപന പ്രഖ്യാപനവും ശുചികരണ പ്രവർത്തന ഉദ്ഘാടനങ്ങളും നടത്തും. മാലിന്യ മുക്തമാക്കി ഇടുക്കിയെ മിടുക്കിയാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും കലക്ടർ കൺവീനറായുമുള്ള ജില്ലാ നിർവഹണ സമിതിയാണ് ക്യാമ്പയിന് മേൽനോട്ടം നൽകുന്നത്. എട്ട് ബ്ലോക്കുകളിലും 54 തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ നിർവഹണ സമിതികൾ രൂപീകരിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഹരിതകേരളം മിഷനും ശുചിത്വമിഷനും ജില്ലാ ഭരണസംവിധാനവും ഒരുക്കുന്നത്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗേഡ്, ആരോഗ്യ, വിദ്യാഭ്യസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top